14 കോടിയുടെ പോക്കറ്റ് മണി വേണ്ടെന്ന് നെതര്‍ലന്റ് രാജകുമാരി

നെതര്‍ലന്റ് രാജകുമാരി കാതറീന അമേലിയയുടെ തീരുമാനം ലോകമെമ്പാടും വലിയ ചര്‍ച്ചയാവുകയാണ്. വാര്‍ഷിക ചിലവിനായി തനിക്ക് ലഭിക്കുന്ന 14 കോടി രൂപ(1.9 ഡോളര്‍) വേണ്ടെന്നുവച്ചിരിക്കുകയാണ് അമേലിയ. വില്യം അലക്‌സാണ്ടര്‍ രാജാവിന്റെയും മാക്‌സിമ രാജ്ഞിയുടെയും മൂത്ത മകളാണ് പതിനേഴുകാരിയായ കാതറീന അമേലിയ. നെതര്‍ലന്റിലെ നിയമമനുസരിച്ച് പതിനെട്ടുവയസാവുന്നതോടെ രാജ്ഞിയുടെ ചുമതലകള്‍ ഏറ്റെടുക്കണം. ഇതിനായാണ് ഭരണകൂടം 1.9 മില്ല്യണ്‍ ഡോളര്‍ അമേലിയക്ക് പ്രതിവര്‍ഷം നല്‍കുന്നത്. ഡിസംബറില്‍ അമേലിയയ്ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയാവും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടേയ്ക്ക് അയച്ച കത്തില്‍ തന്റെ നയം വ്യക്തമാക്കിയിരിക്കുകയാണ് അമേലിയ രാജകുമാരി. '2021 ഡിസംബര്‍ 7ന് തനിക്ക് പതിനെട്ടുവയസ് പൂര്‍ത്തിയാവും. നിയമമനുസരിച്ച് നിശ്ചിത തുക നല്‍കും. എന്നാല്‍ രാജ്യത്തിന് ഈ തുക തിരിച്ചുനല്‍കാനായി താന്‍ ഒന്നും ചെയ്യുന്നില്ല. മാത്രമല്ല കൊവിഡ് മൂലം രാജ്യത്തെ വിദ്യാര്‍ത്ഥികളെല്ലാം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്' അമേലിയ കത്തില്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് രാജകുടുംബാംഗമെന്ന നിലയില്‍ തനിക്ക് ലഭിച്ച നാലുലക്ഷം ഡോളറും തിരികെ നല്‍കാനാണ് തീരുമാനമെന്നും രാജകുമാരി എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ താന്‍ ഏറ്റെടുക്കുന്നതുവരെ ചിലവിനായുളള തുക കൈപ്പറ്റില്ലെന്നും അമേലിയ അറിയിച്ചു. രാജകുമാരിയുടെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. എന്നാല്‍ അവര്‍ ചെയ്തത് മണ്ടത്തരാമാണെന്ന് പറയുന്നവരും കുറവല്ല.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
National

മഹാരാഷ്ട്രയില്‍ പ്രളയം; മരണസംഖ്യ 164 ആയി

More
More
National Desk 1 day ago
National

പൊട്ടിക്കരഞ്ഞ് യെദ്യൂരപ്പ; ഒടുവില്‍ രാജി

More
More
Web Desk 1 day ago
National

പെഗാസസ്: കൂടുതല്‍ വില സ്ത്രീകളുടെ സ്വകാര്യ വിവരങ്ങള്‍ക്ക്

More
More
National Desk 1 day ago
National

ട്രാക്ടറോഡിച്ച് പാര്‍ലമെന്റിലെത്തി രാഹുല്‍ ; 'നിയമം പിന്‍വലിക്കുന്നതു വരെ സമരം ചെയ്യും'

More
More
Web Desk 1 day ago
National

ഓണ്‍ലൈന്‍ ക്ലാസ് എന്ന് പേര്; 60% വിദ്യാര്‍ഥികളും മെസ്സേജ് ആപ്പുകളുടെ പിന്നാലെ

More
More
Web Desk 1 day ago
National

സ്വാതന്ത്ര്യദിനത്തില്‍ മന്ത്രിമാരെ പതാകയുയര്‍ത്താന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍

More
More