ജൂലൈ 31-നകം സിബിഎസ്ഇ 12-ാം ക്ലാസ്സ്‌ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും

ഡല്‍ഹി: ജൂലൈ 31നകം സിബിഎസ്ഇ 12-ാം ക്ലാസ്സ്‌ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാല്‍ സുപ്രീംകോടതിയെ അറിയിച്ചു. 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാർഥികളുടെ മൂല്യനിർണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്‍റെ ആകെത്തുകയെന്ന നിലയിൽ കണക്കാക്കുമെന്നും കെ.കെ. വേണുഗോപാലാല്‍  സുപ്രീംകോടതിയെ അറിയിച്ചു. 

10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ ഫലവും, 12-ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷകളുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കും. 10, 11 ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ ഫലത്തിന് 30% വെയ്റ്റേജും, 12-ാം  ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷക്ക് 40% വെയ്റ്റേജും നല്‍കുമെന്നുമാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. മാര്‍ക്ക്‌ കൂടുതലുള്ള 3 വിഷയങ്ങളുടെ ശരാശരിയാണ് എടുക്കുക. തിയറി പരീക്ഷകളുടെ ഫലം ഇങ്ങനെയായിരിക്കും തീരുമാനിക്കുക. പ്രാക്ടിക്കല്‍ പരീക്ഷയുടെ ഫലം സ്‌കൂളുകള്‍ സമര്‍പ്പിക്കണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇങ്ങനെ നിര്‍ണയിക്കുന്ന ഫലം നിരീക്ഷിക്കാന്‍ 1000 സ്കൂളുകള്‍ക്ക് ഒരു സമിതി എന്ന നിലയില്‍ രൂപികരിക്കുമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. പ്രാക്ടിക്കല്‍ പരീക്ഷക്ക് കുട്ടികള്‍ക്ക് നല്‍കുന്ന മാര്‍ക്ക് നിരീക്ഷിക്കാനാണ് സമിതിയെ നിയോഗിക്കുന്നത്. ഇവയെല്ലാം പൂര്‍ത്തിയാക്കി ജൂലൈ അവസാനത്തോടെ ഫലം പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്നാണ് കെ.കെ. വേണുഗോപാലാല്‍ സുപ്രീംകോടതിയെ അറിയിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
National

മഹാരാഷ്ട്രയില്‍ പ്രളയം; മരണസംഖ്യ 164 ആയി

More
More
National Desk 1 day ago
National

പൊട്ടിക്കരഞ്ഞ് യെദ്യൂരപ്പ; ഒടുവില്‍ രാജി

More
More
Web Desk 1 day ago
National

പെഗാസസ്: കൂടുതല്‍ വില സ്ത്രീകളുടെ സ്വകാര്യ വിവരങ്ങള്‍ക്ക്

More
More
National Desk 1 day ago
National

ട്രാക്ടറോഡിച്ച് പാര്‍ലമെന്റിലെത്തി രാഹുല്‍ ; 'നിയമം പിന്‍വലിക്കുന്നതു വരെ സമരം ചെയ്യും'

More
More
Web Desk 1 day ago
National

ഓണ്‍ലൈന്‍ ക്ലാസ് എന്ന് പേര്; 60% വിദ്യാര്‍ഥികളും മെസ്സേജ് ആപ്പുകളുടെ പിന്നാലെ

More
More
Web Desk 1 day ago
National

സ്വാതന്ത്ര്യദിനത്തില്‍ മന്ത്രിമാരെ പതാകയുയര്‍ത്താന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍

More
More