സീനിയര്‍ മരങ്ങള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

ഹരിയാനയില്‍ മരങ്ങള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. 75 വര്‍ഷം പഴക്കമുള്ള മരങ്ങള്‍ക്ക് പ്രതിവര്‍ഷം 25,000 രൂപ ലഭിക്കുന്ന പദ്ധതിയാണിത്‌. പ്രാണവായു ദേവത എന്ന പദ്ധതി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഒരു മനുഷ്യന്‍റെ ആയുഷ്കാലം മുഴുവന്‍ സംരക്ഷണം നല്‍കുന്ന മരങ്ങളെ കാത്ത് പരിപാലിക്കേണ്ടത് മനുഷ്യരാണ്. ശുദ്ധവായുവിനും, തണലിനുമൊപ്പം, അന്തരീക്ഷ മലിനീകരണം തടയുന്നതിലും മരങ്ങളുടെ പങ്ക് വളരെ വലുതാണ്‌. അതിനാല്‍ സംസ്ഥാനത്തുള്ള മരങ്ങളെ പ്രാദേശിക ജനങ്ങളുടെ സഹായത്തോടെ കണ്ടെത്തി സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് മുഖ്യമന്ത്രി വ്യക്തമാക്കി. വനം വകുപ്പിന്‍റെ സഹായവും സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ഓക്സി വന്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് മരങ്ങള്‍ വെച്ചു പിടിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുതിര്‍ന്ന മരങ്ങള്‍ക്ക് പൈതൃക പദവി നല്‍കുന്നതിനോടൊപ്പം, മരത്തിന്‍റെ പ്രായം കൂടുന്നതിന് അനുസരിച്ച് പെന്‍ഷന്‍ തുകയും വര്‍ധിപ്പിക്കും. മരത്തിന്‍റെ ഉടമസ്ഥനാണ് തുക ലഭിക്കുക. മരത്തിന്‍റെ പേരും, വര്‍ഷവും അടങ്ങുന്ന ബോര്‍ഡ് മരത്തില്‍ സ്ഥാപിക്കണം. കൂടാതെ മരത്തിനടിയില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കുകയും ചെയ്യണം. ഈ തുക ഉപയോഗിച്ച് മരത്തിന് വരുന്ന രോഗബാധക്കെതിരെയുള്ള  പ്രതിരോധ മരുന്നുകള്‍ക്കും ഉപയോഗിക്കാം. മരത്തിന് കേട് വരുത്തുന്നവര്‍ക്ക് ഒരു മാസം തടവും 500 രൂപയുമാണ് വനം വകുപ്പിന്‍റെ നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Environment

സംസ്ഥാനത്ത് സൂര്യാഘാതത്തിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

More
More
Web Desk 3 months ago
Environment

ഈ വര്‍ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ നമ്മുടെ അയ്മനവും

More
More
Web Desk 4 months ago
Environment

കണ്ടുപിടിക്കൂ, ഈ ചിത്രത്തില്‍ ആനകള്‍ 7; കാഴ്ചയില്‍ 4

More
More
Web Desk 4 months ago
Environment

പനാമയില്‍ കണ്ടെത്തിയ മഴത്തവള ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന് അറിയപ്പെടും

More
More
Web Desk 5 months ago
Environment

പസഫിക് സമുദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ആവാസവ്യവസ്ഥയാക്കി മാറ്റി കടല്‍ജീവികള്‍

More
More
Web Desk 6 months ago
Environment

ചുവന്ന ഞണ്ടുകളിറങ്ങി ലോക്ഡൗണിലായ ക്രിസ്മസ് ദ്വീപ്‌

More
More