തിരുവനന്തപുരം: സി.കെ. ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ കേസെടുത്തു. സുല്‍ത്താന്‍ ബത്തേരി പൊലീസാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവാനായി സി.കെ. ജാനുവിന് കൈക്കൂലി നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൈക്കൂലി വാങ്ങിയ കുറ്റത്തിന് സി. കെ. ജാനുവിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ പരാതിയിന്മേല് കല്‍പ്പറ്റ കോടതിയുടെ നിര്‍ദേശപ്രകരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കൊടകര കുഴല്‍പ്പണ വിവാദത്തിനൊപ്പം ബിജെപിയെയും കെ. സുരേന്ദ്രനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ് സി. കെ ജാനുവിന് കോഴ നല്കിയ കേസ്. എന്നാല്‍, ഇത്തരത്തിലുള്ള ആരോപണങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്ന് ജാനു പറഞ്ഞു. 2019 ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന്റെ കൈയിൽനിന്ന് ഞാൻ പണം വാങ്ങിയെന്നായിരുന്നു ആരോപണം. അന്നും പ്രസീത തന്നെയാണ് ആരോപണം ഉന്നയിച്ചിരുന്നതെന്നും ജാനു പറയുന്നു.