നന്ദിഗ്രാമിലെ തോല്‍വി; മമതാ ബാനര്‍ജിയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കൊല്‍ക്കത്ത: നന്ദിഗ്രാമിലെ തോല്‍വിക്കെതിരെ മമതാ ബാനര്‍ജി നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ജസ്റ്റിസ് കൗശിക് ചന്ദ രാവിലെ 11 മണിയോടെ ഓണ്‍ലൈനായാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. സുവേന്ദു അധികാരിയുടെ വിജയം റദ്ദാക്കണമെന്നാണ് മമതയുടെ ആവശ്യം. പശ്ചിമബംഗാളില്‍ തുടര്‍ച്ചയായ മൂന്നാം തവണയും തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നെങ്കിലും മമതാ ബാനര്‍ജി ബിജെപിയുടെ സുവേന്ദു അധികാരിയോട് 1,956 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.

32 വര്‍ഷത്തില്‍ മമതയുടെ ആദ്യത്തെ പരാജയമായിരുന്നു നന്ദിഗ്രാമിലേത്. വോട്ടുകള്‍ കൃത്യമായി എണ്ണിയിട്ടില്ലെന്നാണ് തൃണമൂല്‍ നേതാക്കള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി 2020 ഡിസംബറിലാണ് സുവേന്ദു അധികാരി ബിജെപിയിലേക്ക് മാറിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച സുവേന്ദു ഇപ്പോള്‍ പശ്ചിമബംഗാളില്‍ പ്രതിപക്ഷ നേതാവാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ആറ് മാസത്തിനുളളില്‍ മറ്റൊരു മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചാല്‍ മതിയെന്നതിനാല്‍ മമത തന്നെയാണ് പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത്. മമത മുഖ്യമന്ത്രിയായതോടെ തെരഞ്ഞെടുപ്പിന് മുന്‍പ് തൃണമൂല്‍ വിട്ട നേതാക്കളെല്ലാം പാര്‍ട്ടിയിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. മുകുള്‍ റോയ് അടക്കമുളള നേതാക്കള്‍ ഇതിനകം തൃണമൂലിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
National

മഹാരാഷ്ട്രയില്‍ പ്രളയം; മരണസംഖ്യ 164 ആയി

More
More
National Desk 1 day ago
National

പൊട്ടിക്കരഞ്ഞ് യെദ്യൂരപ്പ; ഒടുവില്‍ രാജി

More
More
Web Desk 1 day ago
National

പെഗാസസ്: കൂടുതല്‍ വില സ്ത്രീകളുടെ സ്വകാര്യ വിവരങ്ങള്‍ക്ക്

More
More
National Desk 1 day ago
National

ട്രാക്ടറോഡിച്ച് പാര്‍ലമെന്റിലെത്തി രാഹുല്‍ ; 'നിയമം പിന്‍വലിക്കുന്നതു വരെ സമരം ചെയ്യും'

More
More
Web Desk 1 day ago
National

ഓണ്‍ലൈന്‍ ക്ലാസ് എന്ന് പേര്; 60% വിദ്യാര്‍ഥികളും മെസ്സേജ് ആപ്പുകളുടെ പിന്നാലെ

More
More
Web Desk 1 day ago
National

സ്വാതന്ത്ര്യദിനത്തില്‍ മന്ത്രിമാരെ പതാകയുയര്‍ത്താന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍

More
More