'ബോഡ്‌സ്വാന ഡയമണ്ട്' : ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം

ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം കണ്ടെത്തിയതായി ബോട്‌സ്വാനയിലെ ഡയമണ്ട് കമ്പനിയായ ഡെബ്‌സ്വാന. 1908 കാരറ്റ് ഡയമണ്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഡെബ്‌സ്വാനയുടെ ആക്ടിംഗ് മാനേജിംഗ് ഡയറക്ടര്‍ ലിനെറ്റ് ആംസ്‌ട്രോങ് ഈ ഡയമണ്ട് രാജ്യത്തെ പ്രസിഡന്റ് മോക്വീറ്റ്‌സി മാസിസിക്ക് കൈമാറി. ലോകത്തെ ഏറ്റവും വലിയ വജ്ര ഉല്‍പ്പാദക രാജ്യമാണ് ബോട്‌സ്വാന.

ലോകത്തെ ഏറ്റവും വലിയ ഡയമണ്ട് 1905ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് കണ്ടെടുത്ത കളളിനന്‍ ഡയമണ്ടാണ്. ലുക്കാറ ഡയമണ്ട്‌സ് 2015-ല്‍ കണ്ടെത്തിയ ലെസെഡി ലാ റോണ എന്ന വജ്രമാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ' ഞങ്ങളുടെ പ്രാഥമിക വിശകലനത്തില്‍ നിന്ന് ഇത് ലോകത്തിലെ മൂന്നാമത്തെ വലിയ ഡയമണ്ടാണെന്നാണ് വ്യക്തമാവുന്നത്. ബി ഡിയേഴ്‌സ് ചാനല്‍ വഴിയാണോ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഒകാവാംഗോ ഡമയണ്ട് കമ്പനി വഴിയാണോ ഇത് വില്‍ക്കേണ്ടതെന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല. അപൂര്‍വ്വവും അസാധാരണവുമായ ഈ വജ്രം ബോട്‌സ്വാനയ്ക്ക് പ്രതീക്ഷയാണെന്ന്' ആംസ്‌ട്രോങ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ് പ്രതിസന്ധി ബോട്‌സ്വാനയിലെ വജ്രവ്യാപാരത്തെയും വളരെയധികം ബാധിച്ചിട്ടുണ്ട്. വജ്രങ്ങളുടെ വില്‍പ്പന നടക്കാത്ത സാഹചര്യത്തില്‍ ഇത്തരമൊരു അപൂര്‍വ്വമായ വജ്രം കണ്ടെത്തിയത് ബോട്‌സ്വാനക്ക് പ്രതീക്ഷയാണെന്ന കാര്യത്തില്‍ സംശയമില്ല.


Contact the author

Web Desk

Recent Posts

Web Desk 1 day ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 3 weeks ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 2 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More
Entertainment Desk 10 months ago
Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More