ട്രാന്‍സ് വിഭാഗക്കാര്‍ക്ക്‌ പ്രത്യേക കൊവിഡ്‌ സഹായവുമായി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: ട്രാന്‍സ് വിഭാഗത്തിലുള്ളവര്‍ക്ക് പ്രത്യേക കൊവിഡ്‌ സഹായവുമായി തമിഴ്നാട് സര്‍ക്കാര്‍. റേഷന്‍ കാര്‍ഡ് ഇല്ലാത്ത ട്രാന്‍സ്ജെന്‍ഡേഴ്സിനും ഇനി മുതല്‍ സഹായം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൂടാതെ ട്രാന്‍സ് വിഭാഗത്തിലുള്ളവര്‍ക്ക് 4000 രൂപയും, അരിയും, ഭക്ഷണക്കിറ്റും നല്‍കും. മദ്രാസ്‌ ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

കൊവിഡ്‌ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടുവെന്ന് ട്രാൻസ്‌ജെൻഡർ പ്രവർത്തകനായ ഗ്രേസ് ബാനു കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തിരിച്ചറിയൽ കാർഡുകൾക്കായി ട്രാൻസ്‌ജെൻഡർ ബോർഡിന് അപേക്ഷ നൽകിയ ട്രാന്‍സ്ജെന്‍ഡേഴ്സിന്  4,000 രൂപ ധനസഹായം നൽകുവാന്‍  മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിന് നിർദേശം നൽകിയിരുന്നു. 

കോടതിയുടെ ഉത്തരവ് പ്രകാരം ട്രാന്‍സ് വിഭാഗത്തിലുള്ളവര്‍ക്ക് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുണ്ടെങ്കില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകും. ഇതിനോടൊപ്പം ട്രാന്‍സ് വിഭാഗത്തിലുള്ളവര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ പലിശ രഹിത വായിപ്പകളും അനുവദിക്കും. ഈ പദ്ധതിയിലേക്ക് ഇതുവരെ 8,493 ഇതിനോടകം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ റേഷന്‍ കാര്‍ഡ് കൈവശം ഉള്ളവര്‍ക്ക് മാത്രമായിരുന്നു ആനുകൂല്യം ലഭിച്ചിരുന്നു. പുതിയ പദ്ധതികളും റേഷന്‍ കാര്‍ഡുള്ളവര്‍ക്കായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഈ തീരുമാനം മാറ്റുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
National

മഹാരാഷ്ട്രയില്‍ പ്രളയം; മരണസംഖ്യ 164 ആയി

More
More
National Desk 1 day ago
National

പൊട്ടിക്കരഞ്ഞ് യെദ്യൂരപ്പ; ഒടുവില്‍ രാജി

More
More
Web Desk 1 day ago
National

പെഗാസസ്: കൂടുതല്‍ വില സ്ത്രീകളുടെ സ്വകാര്യ വിവരങ്ങള്‍ക്ക്

More
More
National Desk 1 day ago
National

ട്രാക്ടറോഡിച്ച് പാര്‍ലമെന്റിലെത്തി രാഹുല്‍ ; 'നിയമം പിന്‍വലിക്കുന്നതു വരെ സമരം ചെയ്യും'

More
More
Web Desk 1 day ago
National

ഓണ്‍ലൈന്‍ ക്ലാസ് എന്ന് പേര്; 60% വിദ്യാര്‍ഥികളും മെസ്സേജ് ആപ്പുകളുടെ പിന്നാലെ

More
More
Web Desk 1 day ago
National

സ്വാതന്ത്ര്യദിനത്തില്‍ മന്ത്രിമാരെ പതാകയുയര്‍ത്താന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍

More
More