വെളളത്തെപ്പേടിച്ച് 67 വര്‍ഷമായി കുളിക്കാത്ത ഒരാള്‍

മഴക്കാലമായാല്‍ പൊതുവേ മിക്ക ആളുകള്‍ക്കും കുളിക്കാന്‍ മടിയായിരിക്കും. എങ്കിലും എത്ര ദിവസം കുളിക്കാതിരിക്കും? ഏറിയാല്‍ ഒന്നോ രണ്ടോ ദിവസം. എന്നാല്‍ 67 വര്‍ഷമായി കുളിക്കാത്ത ഒരാളുണ്ട്. സംഭവം അങ്ങ് ഇറാനിലാണ്. അമൗ ഹാജി എന്ന 87കാരന്‍ ആറുപതിറ്റാണ്ടിലേറേയായി കുളിച്ചിട്ട്. ഇറാനിലെ കെര്‍മാന്‍ഷാ പ്രവിശ്യയിലെ ഡെഗ എന്ന ഗ്രാമത്തിലാണ് അമൗ ഹാജി താമസിക്കുന്നത്. ഇത്രയും വര്‍ഷം അദ്ദേഹം കുളിക്കാത്തതിന്‍റെ കാരണം സിംപിളാണ്, അദ്ദേഹത്തിന് വെളളം പേടിയാണ്. കുളിച്ചാല്‍ അസുഖം വരുമെന്നാണ് അമൗ ഹാജി വിശ്വസിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദേഹം മുഴുവന്‍ അഴുക്കും പൊടിയും ചാരവുമെല്ലാം നിറഞ്ഞ രൂപമാണ് അമൗ ഹാജിയുടേത്. ലോകത്തിലെ ഏറ്റവും വ്യത്തികെട്ട മനുഷ്യന്‍ ആരാണെന്ന് ഗൂഗിളില്‍ ചെയ്തുനോക്കിയാല്‍ അമൗ ഹാജിയെയാണ് കാണാന്‍ സാധിക്കുക. അതിലും അസാധാരണമായ ഒരു കാര്യമുണ്ട്. അമൗ ഹാജി ചത്ത മൃഗങ്ങളുടെ മാംസമാണ് കഴിക്കുക. പന്നിയിറച്ചിയാണ് അമൗ ഹാജിയുടെ പ്രധാന ഭക്ഷണം. സ്വന്തമായി വീടില്ലാത്ത ഇദ്ദേഹം പകല്‍ മുഴുവന്‍ ഗ്രാമത്തില്‍ അലഞ്ഞുതിരിഞ്ഞുനടക്കും. അദ്ദേഹത്തിനായി ഗ്രാമവാസികള്‍ ചേര്‍ന്ന് കുടിലുണ്ടാക്കിക്കൊടുത്തെങ്കിലും ശവക്കുഴികള്‍ക്ക് സമാനമായ ദ്വാരങ്ങളിലോ ഇഷ്ടികക്കളങ്ങളോ പോലെ അസാധാരണമായ സ്ഥലങ്ങളിലാണ് അന്തിയുറങ്ങുക.

ദിവസവും അഞ്ച് ലിറ്റര്‍ വെളളം കുടിക്കും. തലമുടി വളര്‍ന്നാല്‍ സാധാരണ ആളുകളെപ്പോലെ കത്രികയൊന്നും അമൗ ഹാജിക്ക് വേണ്ട പകരം അനാവശ്യമായ മുടി തീയില്‍ കാണിച്ച് കരിച്ച് കളയും.അമൗ ഹാജി നിശ്ചലനായിരിക്കുമ്പോള്‍ പാറ പോലെ തോന്നാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുക.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Viral Post

ഭാര്യയ്ക്ക് പ്രായം 82, ഭര്‍ത്താവിന് 36; അപൂര്‍വ്വ പ്രണയത്തിന്റെ കഥ

More
More
Web Desk 4 months ago
Viral Post

ടാന്‍സാനിയയില്‍ നിന്നുളള ഇന്‍സ്റ്റഗ്രാം താരം കിലി പോളിനെ ആദരിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

More
More
Web Desk 4 months ago
Viral Post

പൂവന്‍കോഴിക്കും ടിക്കറ്റെടുപ്പിച്ച് ട്രാന്‍സ്‌പോര്‍ട്ട് ബസ് കണ്ടക്ടര്‍

More
More
Web Desk 4 months ago
Viral Post

കാല്‍ നൂറ്റാണ്ടായി തെരുവുമൃഗങ്ങളുടെ അന്നദാതാവാണ് ചന്ദ്രപ്രകാശ്

More
More
Web Desk 5 months ago
Viral Post

ഇത് എന്റെയും അല്ലിയുടെയും ബ്രോ ഡാഡി; പൃഥിരാജിന് നന്ദി പറഞ്ഞ് സുപ്രിയ

More
More
Web Desk 5 months ago
Viral Post

പ്രിയങ്കക്കും നിക്കിനും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചു

More
More