ദില്ലി കലാപം; വിദ്യാര്‍ഥികളുടെ ജാമ്യത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ  കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്നും, ജാമ്യം അനുവദിച്ചാല്‍ കലാപം സൃഷ്ടിക്കുമെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

നതാഷ് അഗര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇക്ബാല്‍ എന്നിവരെയാണ് യുപിഎ ചുമത്തി പോലീസ് ജയിലില്‍ അടച്ചത്. കോടതി ഉത്തരവുണ്ടായിട്ടും ഇവരെ വിട്ടയക്കാന്‍ പോലീസ് തയ്യാറയിരുന്നില്ല. ഇന്നലെ ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ശേഷമാണ് പോലീസ് ഇവരെ വിട്ടയച്ചത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും, ഡല്‍ഹി പോലീസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. അതേസമയം, രാജ്യത്തെ ഭരണഘടനയിലും, കോടതിയിലും വിശ്വാസമുണ്ടെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു. പൌരത്വ നിയമവുമായി ബന്ധപ്പെട്ട് സമരം നടത്തിയതിനാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. നതാഷയും, ദേവാംഗനയും ജെഎൻയു വിദ്യാർത്ഥികളാണ്. ആസിഫ് ഡല്‍ഹി സർവകലാശാലയിലെ വിദ്യാർത്ഥിയാണ്. കേസില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ലെന്നും കോടതി അറിയിച്ചു. 

Contact the author

Web Desk

Recent Posts

National Desk 4 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 6 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 6 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 9 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More