കൊവിഡ് : ആന്ധ്രയിലെ കർഫ്യൂ ജൂൺ 30 വരെ നീട്ടി

കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി ആന്ധ്രയിലെ  കർഫ്യൂ ജൂൺ 30 വരെ നീട്ടി. ജൂൺ 20 ശേഷവും  വൈകുന്നേരം 6 മുതൽ രാവിലെ 6 വരെ കർഫ്യൂ തുടരും. കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി വൈ. എസ്. ജഗൻ മോഹൻ റെഡ്ഡിയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ടെസ്റ്റ്  പോസിറ്റിവിറ്റി നിരക്ക് താഴാത്തതിനെ തുടർന്ന് കിഴക്കൻ ഗോദാവരി ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയില്ല. രാവിലെ 6 മുതൽ ഉച്ചക്ക് 2 വരെ ജില്ലയിൽ കർഫ്യൂവിൽ ഇളവ് നൽകും.  സർക്കാർ ഓഫീസുകളുടെ സമയത്തിൽ മാറ്റം ഇല്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ സംസ്ഥാന സർക്കാർ കൊവിഡ് കർഫ്യൂ ജൂൺ 20 വരെ നീട്ടിയിരുന്നു. രാവിലെ 6 മുതൽ ഉച്ചക്ക് 2 വരെ അവശ്യ വസ്തുക്കളുടെ കടകൾ തുറക്കാവുന്നതാണ്.ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ  6,151 കൊവിഡ് കേസുകളും 58 മരണങ്ങളും റിപ്പോർട്ട് ചെയ്തു.  7,728 പേർ രോ​ഗമുക്തരായി.  സംസ്ഥാനത്ത്  69,831കൊവിഡ് രോ​ഗികളാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ  18,32,902 പേർ കൊവിഡ് രോ​ഗബാധിതരായി.  


Contact the author

Web Desk

Recent Posts

Web Desk 22 hours ago
National

വാക്സിന്‍ 100 കോടി : ബിജെപിയുടെ ആഘോഷം എന്തിനെന്ന് മനസിലാകുന്നില്ലെന്ന് സിദ്ധരാമയ്യ

More
More
National Desk 22 hours ago
National

നടന്‍ വിവേകിന്‍റെ മരണകാരണം കൊവിഡ് വാക്സിനല്ല; അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

More
More
National Desk 23 hours ago
National

നിങ്ങള്‍ ജീവിക്കുന്നത് ചാണക റിപബ്ലിക്കലാണ് ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ മഹുവ മൊയ്ത്ര

More
More
National Desk 1 day ago
National

മതപരിവര്‍ത്തനം നടത്തുന്നവരുടെ തലയറുക്കണമെന്ന് സംഘപരിവാര്‍ നേതാവ്

More
More
National Desk 1 day ago
National

'മോദിയുടെ കാര്‍ഷിക നിയമങ്ങളുടെ ശില്‍പ്പി അമരീന്ദര്‍ സിംഗ്'- സിദ്ദു

More
More
National Desk 1 day ago
National

പൗരന്മാര്‍ സ്വന്തം കാര്യം നോക്കണമെങ്കില്‍ എന്തിനാണ് ഭരണക്കൂടം; യോഗിയെ വിമര്‍ശിച്ച് വരുണ്‍ ഗാന്ധി

More
More