സിദ്ദീഖ് കാപ്പന്റെ മാതാവ് മരണപ്പെട്ടു

കോഴിക്കോട്: യുപിയില്‍ യുഎപിഎ കേസില്‍ തടവില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മാതാവ് ഖദീജ മരണപ്പെട്ടു. ഏറെ നാളായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിദ്ദീക്ക് കാപ്പന്‍ ഇപ്പോഴും മഥുര ജയിലില്‍ തടവിലാണ്. ഫെബ്രുവരിയില്‍ മാതാവിനെ കാണാനായി കാപ്പന് സുപ്രീംകോടതി 5 ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. മാതാവല്ലാതെ മറ്റാരെയും കാണരുത്, മാധ്യമങ്ങളുമായി സംസാരിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ വർഷം ഒക്‌ടോബറിൽ അറസ്‌റ്റിലായതിനു ശേഷം മകനെക്കുറിച്ച് നിരന്തരം ചോദിച്ചുകൊണ്ടിരുന്ന മാതാവുമായി ഒരു തവണ വീഡിയോ കോളിൽ സംസാരിക്കാൻ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജനുവരി 22ന് അനുമതി നൽകിയിരുന്നു. ജനുവരി 22ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കാപ്പന്റെ മാതാവ് ജനുവരി 29ന് ഡിസ്‌ചാർജ് ആയിരുന്നു. എന്നാൽ അപ്പോഴും അവര്‍ക്ക് ബോധാവസ്ഥ വീണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. അത് കോടതിയെ അറിയിച്ചപ്പോഴാണ് അന്ന് കാപ്പന് ജാമ്യം അനുവദിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹത്രസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട് ചെയ്യാന്‍ പോകുന്ന വഴിയിലാണ് സിദ്ദിഖ് കാപ്പനെ യുപി പോലീസ് 2020 ഒക്‌ടോബർ 5ന് അറസ്‌റ്റ് ചെയ്‌തിരുന്നത്‌. 

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

താരാപിഥിലെ മാ കാളി ക്ഷേത്രം സന്ദർശിക്കാൻ എല്ലാ സംഘികളെയും ക്ഷണിക്കുന്നു - മഹുവ മൊയ്ത്ര

More
More
National Desk 10 hours ago
National

ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ശിവസേന നൂറിലധികം സീറ്റുകള്‍ നേടും - സഞ്ജയ്‌ റാവത്ത്

More
More
National Desk 1 day ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 1 day ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 1 day ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More