രാജ്യത്ത് കൊവിഡ്‌ വ്യാപനം കുറയുന്നു; ആശ്വാസം

ഡല്‍ഹി: രാജ്യത്ത് കൊവിഡ്‌ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്‌ ചെയ്തത് 60,753 പേര്‍ക്കാണ്. കഴിഞ്ഞ 74 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ ചെയ്ത ഏറ്റവും കുറവ് കണക്കാണിത്. 1,647 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണങ്ങള്‍ 3,85,137 ആയി. 97,743 പേരാണ് ഇന്നലെ രോഗമുക്​തി നേടിയത്. 2,86,78,390 പേരാണ് ഇതുവരെ രോഗമുക്തരായത്​. 96.16 ശതമാനമാണ്​ രോഗമുക്തി നിരക്ക്. 7,60,019 പേര്‍​ നിലവിൽ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുണ്ട്.

ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ 11,361 പേര്‍ക്കും, തമിഴ്‌നാട്ടില്‍ 8,633  ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 9,798, കര്‍ണാടകയില്‍ 5,783 ആളുകള്‍ക്കും രോഗം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. നിലവില്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ 5000 ത്തില്‍ താഴെയാണ് രോഗികളുള്ളത്. മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ്‌ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം കൊവിഡ്‌ വ്യാപനത്തിന്‍റെ 18.7 ശതമാനം കേരളത്തില്‍ നിന്നാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നും, നാളെയും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ്‌ പോസിറ്റിവിറ്റി 20-നും 30-നും ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും പ്രതിവാര ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന മേഖലകളെ 4 വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 10 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 13 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 15 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More