'സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ ഇനി കേന്ദ്രസര്‍ക്കാരിന് പരിശോധിക്കാം'; കരട് ബില്‍ പുറത്തിറങ്ങി

ഡല്‍ഹി: രാജ്യത്തെ സിനിമാ നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സിനിമാട്ടോഗ്രാഫ് ഭേദഗതി കരട് ബില്ലില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്രം. ജൂലൈ രണ്ടുവരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം നല്‍കാമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമം നിലവില്‍ വരുന്നതോടുകൂടി സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയ ചിത്രങ്ങള്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും പരിശോധിക്കാന്‍ സാധിക്കുമെന്നതാണ് ഇതില്‍ പ്രധാനം. ഏതെങ്കിലും സിനിമയെക്കുറിച്ച് പരാതി ലഭിച്ചാല്‍ ഇനി കേന്ദ്രസര്‍ക്കാരിന് പുന പരിശോധന നടത്താനാവും.

സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇറക്കുന്നവരെ ശിക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും ബില്ലിലുണ്ട്. 1952ലെ സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം ഒരു സിനിമയുടെ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെടാനും നിര്‍ദേശങ്ങള്‍ നല്‍കാനും സര്‍ക്കാരിന് അവകാശമുണ്ടെന്ന് കരട് ബില്ലില്‍ പറയുന്നു. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ സര്‍ക്കാര്‍ പരിശോധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിടുകയും സുപ്രീംകോടതി അത് ശരിവയ്ക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവിലാണ് കേന്ദ്രം ഭേദഗതി വരുത്തുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രായപരിതി അനുസരിച്ച് സര്‍ട്ടിഫിക്കേഷനില്‍ മാറ്റം വരുത്താനുളള വ്യവസ്ഥകളും കരടിലുണ്ട്. യു/എ സര്‍ട്ടിഫിക്കേഷനില്‍ പ്രായമനുസരിച്ച് മൂന്ന് കാറ്റഗറിയായാണ് തിരിക്കുക. ഏഴ് വയസിനു മുകളില്‍, 13 വയസിനു മുകളില്‍, 16 വയസിനു മുകളില്‍ എന്നിങ്ങനെയാണ് നിര്‍ദേശിച്ചിട്ടുളള കാറ്റഗറികള്‍.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 23 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More