പ്രായപൂർത്തിയായ 67 ശതമാനം ആളുകളെയും കൊറോണ വൈറസ് ബാധിച്ചെന്ന് പഠനം

ഇന്ത്യയിലെ പ്രായപൂർത്തിയായ 67 ശതമാനം ആളുകളെയും  കൊവിഡ് ബാധിച്ചിരുന്നുവെന്ന് പഠനം. ഡബ്ല്ളിയു എച്ച് ഒയും എയിംസും സംയുക്തമായി നടത്തിയ ദേശീയ സെറോ സർവേയിലാണ് ഇത്  കണ്ടെത്തിയത്. ​  കേന്ദ്ര ആരോഗ്യ മന്ത്രാലയ യോഗത്തിൽ നീതി ആയോഗ് അംഗം ഡോ. ​വി കെ പോളാണ് സർവെ വിവരങ്ങൾ വെളിപ്പെടുത്തിയത്.

അതേസമയം, 18 വയസിന് താഴെയുള്ളവരിൽ സെറോ പോസിറ്റിവിറ്റി നിരക്ക് 59 ശതമാനമാണ്. നഗരപ്രദേശങ്ങളിൽ  പ്രായപൂർത്തിയായവരിലും കുട്ടികളിലും സെറെ പോസിറ്റിവിറ്റി നിരക്കിൽ വലിയ അന്തരമില്ല.  ഇരുവിഭാ​ഗങ്ങളിലും നിരക്ക് ഏകദേശം 78 ശതമാനമാണ്.  ഗ്രാമങ്ങളിൽ, 18 വയസിന് താഴെയുള്ളവരിൽ 56 ശതമാനവും 18 വയസിനു മുകളിലുള്ളവരിൽ 63 ശതമാനവുമാണ് സെറോപോസിറ്റിവിറ്റി നിരക്ക്. 

ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ കുട്ടികൾക്കും കൊവിഡ്​ ബാധിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്.  എന്നാൽ കുട്ടികളിൽ ഭൂരിഭാ​ഗവും ടെസ്റ്റിന് വിധേയമായിരുന്നില്ല. കുട്ടികളെ രോ​ഗം ​ഗുരുതരമായി ബാധിച്ചിരുന്നില്ല. 

അതേസമയം,  ഇന്ത്യയിലെ  കോവിഡിന്റെ മൂന്നാം തരംഗം അടുത്ത ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ  എത്തുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ വ്യക്മാക്കി. നൂറുകോടിയോളം പേർക്ക് വാക്സിൻ നൽകുകയെന്ന് വലിയെ വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കാനുള്ള സമയ പരിധി കൂട്ടിയത് കൂടുതൽ ആളുകൾക്ക് കുത്തിവെപ്പ് നൽകാൻ ഉപകരിക്കുമെന്നും ​ഗുലേറിയ പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വൈറസിന്റെ പരിവർത്തനത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ കൂടുൽ ശ്രമങ്ങൾ ഉണ്ടാകണം. രണ്ടാം ലോക്ഡൗൺ പിൻവലിച്ചപ്പോൾ ആളുകളുടെ മനോഭാവത്തിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ഒന്നും രണ്ടും തരം​ഗങ്ങളിൽ നിന്നും നിന്നും നമ്മൾ ഒന്നും പഠിച്ചില്ലെന്നാണ് തോന്നുന്നത്. പൊതുഇടങ്ങളിൽ ജനക്കൂട്ടം വർദ്ധിക്കുകയാണ്. കൊവിഡ് രോ​ഗികളുടെ എണ്ണം ദേശീയ  തലത്തിൽ ഉയരാൻ സമയം എടുക്കും. മൂന്നാമത്തെ തരം​ഗം അനിവാര്യമാണ്. അടുത്ത ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ ഇത് രാജ്യത്തെ ബാധിച്ചേക്കാം.  കൊവിഡിനെ പ്രതിരോധിക്കാനുള്ള ജനങ്ങളുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കും മൂന്നാം തരം​ഗത്തിന്റെ പ്രത്യാഘാതമെന്നും ​ഗുലേറിയ  പറഞ്ഞു. 

വാക്സിനേഷനാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. സാധാരണ നിലയിൽ പുതിയ തരംഗത്തിന് മൂന്ന് മാസം വരെ സമയം എടുക്കും. സാഹചര്യം പ്രതികൂലമായാണ് ഈ സമയം ദൈർഘ്യം കുറയും. രണ്ടാം തരം​ഗത്തിനിടെയാണ് വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയത്.  കൊവിഡ് രോ​ഗികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കാൻ ഇത് കാരണമായി. രണ്ട്  തരംഗങ്ങൾ തമ്മിലുള്ള അന്തരം കുറയുന്ന് ആശങ്കാജനകമാണ്. ആദ്യ തരംഗത്തിൽ  വൈറസ് അതിവേഗം വ്യാപിച്ചിരുന്നില്ല. രണ്ടാമത്തെ തരംഗത്തിൽ ഈ അവസ്ഥക്ക് മാറ്റം ഉണ്ടായി. വൈറസ് വ്യാപനം രണ്ടാം തരം​ഗത്തിൽ തീവ്രമായി. ഇപ്പോൾ പടരുന്ന ഡെൽറ്റ വേരിയന്റ് കൂടുതൽ അപകടകാരിയാണെന്നും  എയിംസ് മേധാവി പറഞ്ഞു. 

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More