തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി. സുധാകരന്റെ മുന്‍ ഡൈവര്‍ കൂടിയായ പ്രശാന്ത് ബാബുവാണ് പരാതിക്കാരന്. കെ. കരുണാകരന് ട്രസ്റ്റിന്റെ പേരിലും ഡിസിസി ഓഫീസ് നിര്‍മ്മാണത്തിനുമായി കോടിക്കണക്കിന് രൂപ സുധാകരന് പിടിച്ചെടുത്തെന്നാണ് പരാതിയില്‍ ഉള്ളത്.
കെ. കരുണാകരന് ട്രസിറ്റിന്റെ പേരില്‍ 32 കോടി രൂപ സുധാകരനും അനുയായികളും ചേര്‍ന്ന് പിരിച്ചെടുത്തെന്നും ഈ പണം സുധാകരന് സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നുമാണ് ആരോപണം. കണ്ണൂരിലെ ഡിസിസി ഓഫീസ് നിര്‍മ്മാണത്തിനായി വിദേശത്ത് നിന്നടക്കം സംഭാവനയായി ലഭിച്ച തുകയും സുധാകരന് വകമാറ്റി ചെലവഴിച്ചെന്നാണ് പ്രശാന്ത് പറയുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും പ്രശാന്ത് ബാബു പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മക്കളെ തട്ടികൊണ്ടാന് സുധാകരന് ശ്രമിച്ചുവെന്ന ആരോപണത്തിലും കഴിഞ്ഞ ദിവസം സുധാകരനെതിരെ ഡിജിപിക്ക് പരാതി ലഭിച്ചിരുന്നു. കൊല്ലം സ്വദേശിയായ അഭിഭാഷകന് ആദര്‍ശാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ക്രിമിനല്‍ ഗൂഢാലോചനക്കും തട്ടികൊണ്ടുപോകലിനും കേസെടുക്കണമെന്നാണ് ആവശ്യം. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ആരോപണ പ്രത്യാരോപങ്ങള്ക്കിടെയാണ് സുധാകരനെതിരെ പരാതിയുമായി കൂടുതല്‍ പേര് രംഗത്തുവരുന്നത്.