പ്രതിദിന വാക്സിനേഷൻ എണ്ണത്തിൽ ആന്ധ്രക്ക് റെക്കോഡ്

പ്രതിദിന വാക്സിനേഷൻ എണ്ണത്തിൽ ആന്ധ്ര പ്രദേശിന് റെക്കോഡ്. ഇന്നലെ 13,45,004 പേരാണ്​ വാക്​സിനെടുത്തത്. ഞായറാഴ്ച രാത്രി 8 മണിവരെയാണ് ഇത്രയധികം പേർക്ക് വാക്സിൻ നൽകിയത്. വൈകീട്ട് 5 മണിവരെ വാക്സിനേഷൻ 11 ലക്ഷം പിന്നിട്ടിരുന്നു. 5 മണിക്കുള്ളിൽ 10 ലക്ഷം വാക്സിനേഷൻ എന്നതായിരുന്നു സംസ്ഥാന ആരോ​ഗ്യവകുപ്പിന്റെ ലക്ഷ്യം.

മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരമാണ്​ ​ മെഗാ വാക്സിനേഷൻ യജ്ഞം സംഘടിപ്പിച്ചത്​. 2000 കേന്ദ്രങ്ങളിലായി രാവിലെ ആറ് മണിക്കാണ് വാക്സിനേഷൻ ആരംഭിച്ചത്. ഇടവേളകളില്ലാതെ രാത്രി ഒമ്പത് വരെയായിരുന്നു കുത്തിവെപ്പ്. 45 വയസിന് മുകളിലുള്ളവർക്കും കൈക്കുഞ്ഞുളുള്ള അമ്മമാർക്കും മുൻഗണന നൽകിയാണ് വാക്സിനേഷൻ നടന്നത്.

ഇന്ത്യയുടെ മൊത്തം പ്രതിദിന വാക്​സിനേഷന്‍റെ 50 ശതമാനമാണ് ആന്ധ്രയിൽ നടന്നത്​. ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഒരു ദിവസം ഇത്രയധികം വാക്സിൻ നൽകുന്നത്. കേന്ദ്ര സർക്കാർ ആവശ്യത്തിന് വാക്സിൻ അനുവദിച്ചാൽ പ്രതിദിനം പത്ത്​ ലക്ഷം കുത്തിവെപ്പുകൾ നടത്താൻ സംസ്ഥാനം സജ്ജമാണെന്ന് ആന്ധ്ര സർക്കാർ അവകാശപ്പെട്ടു. നേരത്തെ ഒരു ദിവസം 6 ലക്ഷം പേർക്ക് ആന്ധ്രയിൽ വാക്സിൻ നൽകിയിരുന്നു. ഈ റോക്കോഡാണ് ഞായറാഴ്ച മറികടന്നത്. 

സംസ്ഥാനത്ത് ഒരു കോടിയിലധികം പേർ ഇതിനകം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഈസ്റ്റ് ഗോദാവരി, വിശാഖപട്ടണം, ഗുണ്ടൂർ എന്നീ ജില്ലകളാണ് പ്രതിരോധ കുത്തിവെപ്പിൽ മുന്നിലുള്ളത്. ഈ ജില്ലകളിൽ ഒരു ലക്ഷത്തിലധികം പേർ വാക്സിൻ എടുത്തു. 

Contact the author

Web Desk

Recent Posts

National Desk 9 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 10 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 11 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 12 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 14 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More