പ്ലസ്‌ വണ്‍ പരീക്ഷ റദ്ദാക്കില്ല; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്താനിരിക്കുന്ന പ്ലസ്‌ വണ്‍  പരീക്ഷ റദ്ദാക്കില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സെപ്റ്റംബറില്‍ പരീക്ഷ നടത്താന്‍ സംസ്ഥാനം സജ്ജമാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പരീക്ഷ ഒഴിവാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നാണ് സര്‍ക്കാരിന്‍റെ വാദം.

പരീക്ഷയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇല്ലെങ്കില്‍ ഹര്‍ജിയില്‍ കോടതി സ്വയം വിധി പ്രസ്തവിക്കുമെന്നു  സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷാ റദ്ദാക്കേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവില്‍ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

സെപ്റ്റംബര്‍ 6 മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്‍റെ  പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാരിന്റെ നിലപാട് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തേടിയിരുന്നു. 

അസം, പഞ്ചാബ്, ത്രിപുര, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്ലസ്‌ ടൂ  വിദ്യാര്ത്ഥി‍കള്‍ക്കായി നടത്തുന്ന സംസ്ഥാന ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്ന ഹര്‍ജികളിലും ബുധനാഴ്ചാ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. അസം, പഞ്ചാബ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ പ്ലസ്‌ വണ്‍ പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പ്ലസ്‌ ടൂ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിലും നാളെ (ബുധന്‍) വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

National Desk 9 months ago
Education

1,000 ജീവനക്കാരെ കൂടി പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്

More
More
Web Desk 9 months ago
Education

രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയാണ്

More
More
Web Desk 9 months ago
Education

കഴിഞ്ഞ 10 വർഷത്തിനിടെ കൊമേഴ്‌സ് പഠിച്ചത് വെറും 14% വിദ്യാർത്ഥികൾ - പഠനം

More
More
National Desk 2 years ago
Education

ജെഎന്‍യുവിലെ ആദ്യ വനിതാ വിസിയായി നിയമിക്കപ്പെട്ടത് ഗോഡ്‌സെ ആരാധിക

More
More
Web Desk 2 years ago
Education

മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം കേരളം തള്ളും

More
More
Web Desk 2 years ago
Education

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

More
More