മഹാരാഷ്ട്രയിൽ 21 പേരിൽ കൊവിഡിന്റെ ഡൽറ്റാ പ്ലസ് വകഭേദം കണ്ടെത്തി

മഹാരാഷ്​ട്രയിൽ കൊവിഡിന്റെ ഡെൽറ്റ പ്ലസ്​ വകഭേദം കണ്ടെത്തി.​ കൊവിഡ് ബാധിച്ച 21 പേരിലാണ് പുതിയ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.  മ​​ഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ്​ തോപെ അറിയിച്ചതാണിത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച 100 സാമ്പിളുകളിൽ നിന്നാണ് പുതിയ വകഭേദം കണ്ടെത്തിയത്.  ഇവയിൽ 21 സാമ്പിളുകളിൽ ഡെൽറ്റ പ്ലസ്​ വകഭേദം ക​ണ്ടെത്തിയതെന്ന് ആരോ​ഗ്യ മന്ത്രി പറഞ്ഞു.

ജാൽഗണിൽ ഏ​ഴു കേസുകളും രത്​നഗിരിയിൽ ഒമ്പതും  മുംബൈയിൽ രണ്ടും പാൽഗറിലും സിന്ധുദർഗിലും താനെയിലും ഒന്നുവീതവും കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഡെൽറ്റ പ്ലസ്​ വകഭേദം കണ്ടെത്തിയവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കും. ഇവരുടെ ജീവിത പശ്ചാത്തലവും പരിശോധിക്കുമെന്ന് സംസ്ഥാന ആരോ​ഗ്യ വകുപ്പ് അറിയിച്ചു.

കൊറോണ വൈറസിന്റെ ഡെൽറ്റ വ​കഭേദത്തിൽ വന്നിട്ടുള്ള സുപ്രധാന ജനിതകമാറ്റമാണ്​ ഡെൽറ്റ പ്ലസ്​. ഡെൽറ്റ വകഭേദം ഇന്ത്യയിലാണ് ആദ്യം കണ്ടെത്തിയത്. ശരീരത്തി​ന്റെ പ്രതി​രോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ളവയാണ്​ ഡെൽറ്റ പ്ലസ്​. മാർച്ചിലാണ്​ ആദ്യമായി ഡെൽറ്റ പ്ലസ്​ വകഭേദം റിപ്പോർട്ട്​ ചെയ്യുന്നത്​. പ്രതിരോധം ശക്തമാക്കിയില്ലെങ്കിൽ ഡെൽറ്റ, ഡെൽറ്റ ​പ്ലസ്​ വകഭേദം രാജ്യത്ത്​ ആശങ്ക സൃഷ്​ടിക്കുമെന്ന്​ ആരോഗ്യവിദഗ്​ധർ മുന്നറിയിപ്പ്​ നൽകിയിരുന്നു.  ഇന്ത്യയിൽ കണ്ടെത്തിയ ഡൽറ്റ വകഭേദം പിന്നീട്​ മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More