സിദ്ദിക്ക് കാപ്പൻെറ ജാമ്യഹർജി ജൂലൈ അഞ്ചിലേക്ക് മാറ്റി

ഉത്തർ പ്രദേശ് സർക്കാർ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പൻെറ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് ജൂലൈ അഞ്ചിലേക്ക് മാറ്റി. ഉത്തർ പ്രദേശിലെ മഥുര ജില്ലാ  കോടതിയാണ് ഹർജി മാറ്റി വെച്ചത്. രാജ്യദ്രോഹം അടക്കമുളള കുറ്റങ്ങൾ ചുമത്തിയാണ് കാപ്പനെ ഉത്തർ പ്രദേശ് സ‍ർക്കാർ അറസ്റ്റ് ചെയ്തത്.

മാതാവ് മരണപ്പെട്ടതിനാൽ  ജാമ്യം അനുവദിക്കണമെന്ന് കാപ്പന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ കാപ്പൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാർ​ഗ നിർദ്ദേശങ്ങൾ ലംഘിച്ചിട്ടില്ലെന്നും അഭിഭാഷകൻ അറിയിച്ചു. 

കഴിഞ്ഞ 8 മാസവും 22 ദിവസവുമായി കാപ്പൻ വിചാരണത്തടവുകാരനായി കഴിയുകയാണ്. വാർത്ത ശേഖരിക്കുക എന്നത് മാധ്യമ പ്രവർത്തകന്റെ അവകാശമാണ്. ഇതിനായാണ് കാപ്പൻ ഉത്തർ പ്രദേശിൽ എത്തിയതെന്നു അഭിഭാഷകൻ പറഞ്ഞു. ജാമ്യ ഹർജിയിൽ മറുപടി ഫയൽ ചെയ്യാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. 

കാപ്പനെതിരെ ചുമത്തിയ സമാധാനം തകര്‍ക്കൽ കുറ്റം നിലനില്‍ക്കില്ലെന്ന് മഥുര കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് പോലീസ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ഈ കുറ്റം നിലനില്‍ക്കാനുള്ള തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്  കോടതിയുടെ നടപടി. ആറു മാസം കൊണ്ട് കുറ്റാരോപിതരായവര്‍ക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി തെളിവ് നല്‍കാനായിരുന്നു കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ തെളിവ് കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. ഇതിനെ തുടർന്നാണ് കോടതി  സിദ്ദിക്ക് കാപ്പൻ അതീഖ് റഹ്മാന്‍, ആലം, മസൂദ് എന്നിവരുടെ മേലുള്ള കുറ്റവും ഒഴിവാക്കിയത്. 

ഹാ​ഥ​റ​സി​ല്‍ ദ​ലി​ത് പെ​ണ്‍കു​ട്ടി​യെ  ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യത് റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴാണ് കാപ്പൻ അറസ്റ്റിലാകുന്നത്. തുടർന്ന് ഇയാൾക്കെതിരെ  യു.​എ.​പി.​എ ചു​മ​ത്തി​. 

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 10 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 13 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 15 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More