ഡല്‍ഹി: വസ്ത്ര വിവാദത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ ബംഗ്ലാദേശ് എഴുത്തുകാരി ഡോ. തസ്ലിമാ നസ്രീന്. ''ആണുങ്ങള് അല്പ വസ്ത്രമാണ് ധരിക്കുന്നതെങ്കില്‍ അത് സ്ത്രീകളെ ബാധിക്കും. അല്ലെങ്കില്‍ അവര്‍ റോബോട്ടുകളായിരിക്കണം'' എന്നായിരുന്നു തസ്ലിമാ നസ്രീന്റെ ട്വീറ്റ്. തന്റെ പോസ്റ്റിനൊപ്പം ഇമ്രാന് ഖാന്റെ അര്‍ദ്ധനഗ്നത വെളിവാക്കുന്ന ഫോട്ടോയും തസ്ലിമ പങ്കുവെച്ചിട്ടുണ്ട്.
''പെണ്ണുങ്ങള് അല്പ വസ്ത്രമാണ് ധരിക്കുന്നതെങ്കില്‍ അത് സ്ത്രീകളെ ബാധിക്കും. അല്ലെങ്കില്‍ അവര്‍ റോബോട്ടുകളായിരിക്കണം. ഇതൊരു സാമാന്യബുദ്ധി മാത്രമാണ് എന്നായിരുന്നു '' ഇമ്രാന് ഖാന്റെ പ്രസ്താവന. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രി വിവാദ പ്രസ്താവന നടത്തിയത്. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്നാണ് സാഹിത്യകാരി തസ്ലിമാ നസ്രീന് സമാന മറുകുറിപ്പുമായി രംഗത്തെത്തിയത്.