പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ കാശ്മീര്‍ നേതാക്കള്‍ പങ്കെടുക്കും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച യോഗത്തില്‍ കാശ്മീര്‍ നേതാക്കള്‍ പങ്കെടുക്കും. ഇക്കാര്യം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്തി എന്നിവര്‍ വ്യക്തമാക്കി. ജൂണ്‍ 24 ലാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. 

പ്രധാനമന്ത്രിയുടെ ക്ഷണം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്ത് ഞങ്ങള്‍ നിലപാട് അറിയിക്കും. അവരുടെ പ്രതികരണം ജനങ്ങളെയും അറിയിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചു. മെഹബൂബ മുഫ്തി യോഗത്തില്‍ പങ്കെടുക്കില്ല എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ചര്‍ച്ചക്കുള്ള അവസരം നഷ്ടപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മെഹബൂബ പറഞ്ഞു.

ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ഇത് രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിക്കപ്പെട്ടിരുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി കേന്ദ്രം പുനഃസ്ഥാപിച്ചേക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്നാണ് വിവരം.

2019 ആഗസ്റ്റ്  അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം അനുച്ഛേദം എടുത്തുകളഞ്ഞത്. ജമ്മുകശ്മീര്‍ പുനസംഘടന ബില്‍ അവതരിപ്പിക്കുമ്പോള്‍ കശ്മീരിന് പൂര്‍ണമായും സംസ്ഥാനത്തിന്റെ പദവി നല്‍കുമെന്ന് അമിത്ഷാ ലോക്‌സഭയില്‍ പ്രഖ്യാപിച്ചിരുന്നു. പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ഇതാദ്യമായാണ് ജമ്മുകശ്മീരിലെ പാര്‍ട്ടികളും കേന്ദ്രസര്‍ക്കാരും തമ്മില്‍ കൂടിക്കാഴ്ച്ച നടക്കുന്നത്. നരേന്ദ്രമോദിയോടൊപ്പം അമിത്ഷായും സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജമ്മുകശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ കഴിഞ്ഞ ദിവസം അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തെ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.



Contact the author

Web Desk

Recent Posts

National Desk 6 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 6 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 9 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 11 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More