'സഖാവ് ജോസഫൈന്‍'; വനിതാ കമ്മീഷന്‍ അധ്യക്ഷയെ ട്രോളി വിടി ബല്‍റാം

തിരുവനന്തപുരം: ഭര്‍തൃപീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് ക്ഷോഭിച്ച് സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈനെ ട്രോളി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ജോസഫൈന്‍ മുന്‍പ് പറഞ്ഞ വാക്കുകള്‍ പങ്കുവച്ചാണ് വിടി ബല്‍റാമിന്റെ പരിഹാസം. 'വനിതാകമ്മീഷന്‍ അധ്യക്ഷയായിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനും അറിയാം. അതിനുവേണ്ടിയുളള ഒരു സംവിധാനത്തിലാണ് ഞാന്‍ വളര്‍ന്നുവന്നത് എന്ന് അഭിമാനത്തോടുകൂടി എനിക്ക് പറയാന്‍ സാധിക്കും'എന്നായിരുന്നു അദ്ദേഹം പോസ്‌സ്റ്റ് ചെയ്തത്. സഖാവ് എന്നെഴുതി ഹൃദയത്തിന്റെ ചിഹ്നവും താഴെ ചേര്‍ത്തിട്ടുണ്ട്.

ഭര്‍തൃപീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് കയര്‍ത്തുസംസാരിച്ചാണ് ജോസഫൈന്‍ വീണ്ടും വിവാദത്തിലായത്. 2014-ല്‍ വിവാഹം കഴിഞ്ഞെന്നും ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നതായും യുവതി പറഞ്ഞു. കുട്ടികളില്ല, ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും നിരന്തരം പീഡിപ്പിക്കുകയാണെന്ന് യുവതി പറഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെടാതിരുന്നതെന്ന് ജോസഫൈന്‍ ചോദിച്ചു. ആരെയും താന്‍ അറിയിച്ചില്ലെന്ന് യുവതി പറഞ്ഞപ്പോള്‍' എന്നാല്‍ പിന്നെ അനുഭവിച്ചോ' എന്നായിരുന്നു വനിതാകമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭര്‍തൃപീഡനത്തിന് ഇരയായവരോടുളള വനിതാകമ്മീഷന്‍ അധ്യക്ഷയുടെ മോശമായ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ 89 വയസായ കിടപ്പുരോഗിയോട് പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് പറഞ്ഞും ജോസഫൈന്‍ വിവാദത്തിലായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More