കൊറോണ: സൌദിയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 15 - ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു

റിയാദ്: സൌദി അറേബ്യയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും 15 - ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. സ്ഥാപനങ്ങളുടെ ഹെഡ് ഓഫീസുകളില്‍ വരുന്നത് പൂര്‍ണ്ണമായി വിലക്കിയിട്ടുണ്ട്. ജീവനക്കാര്‍ പകരം വീട്ടിലിരുന്നു ജോലി ചെയുതാല്‍ മതിയാകും. സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് തൊഴില്‍ മന്ത്രാലയം നല്‍കിയിരിക്കുന്നത്. എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാരെ ഓഫീസുകളില്‍ വരുന്നതില്‍ നിന്ന് വിലക്കണമെന്നും പരമാവധി വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് നിര്‍ദ്ദേശം.

അവശ്യ സര്‍വീസുകള്‍ക്ക് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കുടിവെള്ളം, ഭക്ഷണം, ഔഷധം, ആശുപത്രി, വൈദ്യുതി, വാര്‍ത്താവിനിമയം, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നിയന്ത്രണങ്ങളോടെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. 

കൊറോണ ജാഗ്രതയുടെ ഭാഗമായാണ് നടപടികള്‍ എന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Contact the author

international desk

Recent Posts

Web Desk 1 week ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More