കൊവിഡ് ടെസ്റ്റ് കിറ്റ് ഫ്ലിപ്പ് കാര്‍ട്ടില്‍ ; 10 മിനിറ്റിൽ ഫലമറിയാം

വീട്ടിലിരുന്ന് കൊവിഡ് ടെസ്റ്റ് നടത്താവുന്ന 'കൊവിഡ് സെൽഫ്-ടെസ്റ്റ് കിറ്റ്' ഫ്ലിപ്പ് കാര്‍ട്ട് വഴി വാങ്ങാം. പത്ത് മിനിറ്റിൽ ഫലം അറിയാമെന്നതാണ് പ്രത്യേകത. 250 രൂപയാണ് ഈ 'കോവിസെൽഫ് റാപ്പിഡ് ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റിനു' വില നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് പരിശോധിക്കാനായി ഐസിഎംആർ അംഗീകരിച്ച സ്വയം-പരിശോധനാ കിറ്റാണിത്. ഉപയോഗിക്കാൻ വളരെ എളുപ്പമാണ് എന്നതാണ് സെൽഫ്-ടെസ്റ്റ് കിറ്റിന്റെ പ്രത്യേകത.

ഫ്ലിപ്പ് കാര്‍ട്ട് വഴിയാകുമ്പോൾ ഒരാൾ മിനിമം രണ്ട് കിറ്റുകളെങ്കിലും വാങ്ങണം. അഞ്ച് കിറ്റുകൾ വാങ്ങിയാൽ ഉപയോക്താക്കൾക്ക് 10 ശതമാനം വരെ ഇളവ് ലഭിക്കും. മൂന്നോ നാലോ കിറ്റുകൾ വാങ്ങിയാൽ 5 ശതമാനവും 7 ശതമാനവും കിഴിവുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സേഫ് സ്വാബ്, ടെസ്റ്റ് കാർഡ്, പ്രീഫിൽഡ് എക്‌സ്ട്രാക്ഷൻ ട്യൂബ്, യൂസർ മാനുവൽ, ഡിസ്‌പോസൽ ബാഗ് എന്നിവയാണ് സെൽഫ്-ടെസ്റ്റ് കിറ്റിലുള്ളത്. ഉപയോക്താക്കൾക്ക് ബ്രാൻഡിന്റെ കമ്പാനിയൻ ആപ്ലിക്കേഷനിൽ ഫലങ്ങൾ കാണാൻ കഴിയും. 


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More