വ്യാജ വാക്സിനേഷൻ: കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യം

കൊൽക്കത്തയിലെ വ്യജ വാക്സിനേഷൻ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് സുവേന്ദു അധികാരി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ വർദ്ധന് കത്തു നൽകിയതായി സുവേന്ദു അധികാരി പറഞ്ഞു. ഐ‌എ‌എസ്  ഉദ്യോ​ഗസ്ഥനായി ചമഞ്ഞ് വാക്സിനേഷൻ ക്യാമ്പിന് നേതൃത്വം നൽകിയ ദേബൻഞ്ചൻ ദേബിന് ഭരണകക്ഷിയായ തൃണമുൽ കോൺ​​ഗ്രസുമായി ബന്ധമുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് നടത്തുന്ന അന്വേഷണം നിഷ്പക്ഷമാവില്ലെന്നും സുവേന്ദു അധികാരി പറഞ്ഞു.

തൃണമുൽ കോൺ​ഗ്രസിന്റെ പതാകയുടെ നിറത്തിലുള്ള അലങ്കാരങ്ങളാണ് വാക്സിനേഷൻ ക്യാമ്പിൽ ഉണ്ടായിരുന്നത്. തൃണമുൽ കോൺ​ഗ്രസും പ്രതികളും തമ്മിലെ ബന്ധത്തിന് തെളിവാണിത്. ഉന്നത അധികാരികളുടെ അറിവില്ലാതെ ഇത്തരം തട്ടിപ്പുകൾ നടക്കില്ല. ക്യാമ്പിലെത്തിയരുടെ അധാർ കാർഡ് വിവങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോ​ഗ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നതെന്നും സുവേന്ദു അധികാരി പറഞ്ഞു. 

കൊൽക്കത്തയിൽ 500 പേരിലാണ് വ്യാജ പ്രതിരോധ കുത്തിവെപ്പ് നടത്തിയത്. നിരവധി വികലാം​ഗരും ഇവിടെ നിന്ന് കുത്തിവെപ്പ് എടുത്തിരുന്നു. കൊവിഷീൽഡ് വാക്സിന്റെ വ്യാജ കുപ്പികൾ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അണുബാധ ചികിത്സക്ക് ഉപയോ​ഗിക്കുന്ന  അമിക്കാസിൻ സൾഫേറ്റ് മരുന്ന് കുപ്പിക്ക്‌ മുകളിൽ കൊവിഷീൽഡിന്റെ ലേബൽ പതിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നടിയും രാഷ്ട്രീയ പ്രവർത്തകയുമായ മിമിചക്രവർത്തിയാണ് സംഭവം പുറത്തുകൊണ്ടുവന്നത്.  വ്യാജ ക്യാമ്പിൽ നിന്ന് വാക്സിൻ സ്വീകരിച്ച ഇവർ പിന്നീട് ഇത് സംബന്ധിച്ച് സംശയം പ്രകടപ്പിക്കുകയായിരുന്നു. പ്രതിയിൽ നിന്ന്  സർക്കാറിന്റെ വ്യാജ തിരിച്ചറിയിൽ കാർഡ് കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ ഉപയോഗിച്ച സർക്കാർ സ്റ്റിക്കർ പതിച്ച കാറും പൊലീസ് പിടിച്ചെടുത്തു. വ്യാജ കുത്തിവയ്ക്പ്പെടുത്തവർ പാർശ്വഫലങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇവർക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് കൊൽക്കൊത്ത കോർപ്പറേഷൻ ആരോ​ഗ്യ വിഭാ​ഗം അറിയിച്ചു.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 8 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 9 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More