ടോക്കിയോവിൽ ഒളിമ്പിക് മെഡൽ നേടിയാൽ കോടിപതിയാകാം; പ്രഖ്യാപനവുമായി തമിഴ്നാട്

ടോക്കിയോ ഒളിമ്പിക് ഗെയിംസിൽ മെഡലുകൾ നേടുന്ന തമിഴ്നാട്ടിൽ നിന്നുള്ള കായികതാരങ്ങൾക്ക് പ്രതിഫലം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടുന്ന കായികതാരത്തിന്  3 കോടി രൂപയും വെള്ളി മെഡൽ നേടുന്നവർക്ക് രണ്ട് കോടി രൂപയും വെങ്കല മെഡൽ ജേതാക്കൾക്ക് ഒരു കോടി രൂപയും നൽകുമെന്ന്  എം. കെ. സ്റ്റാലിൻ പറഞ്ഞു. 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ മത്സരത്തിൽ വെങ്കലം നേടിയ  ഗഗൻ നാരംഗ് മാത്രമാണ് തമിഴ്നാട്ടിൽ നിന്നുള്ള ഏക മെഡൽ ജേതാവ്. 

അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡലുകൾ നേടുന്ന കായികതാരങ്ങൾക്ക്  ജോലി നൽകുമെന്ന് കഴിഞ്ഞ ദിവസം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ഒളിമ്പിക്ക് ദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. കായിക താരങ്ങളെ പ്രോത്സാപ്പിക്കുന്നതന്റെ ഭാ​ഗമായാണ് ഹരിയാന സർക്കാറിന്റെ തീരുമനം. 

ജൂലൈ 23നാണ് ടോക്കിയോ ഒളിമ്പിക്സിന് തിരിതെളിയുക. 14 ഇനങ്ങളിലായി 102 കായിക താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ 6 മെഡലുകൾ ഇന്ത്യ നേടിയിരുന്നു. ഒളിമ്പിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 

Contact the author

Sports Desk

Recent Posts

Web Desk 2 years ago
Olympics

പൊന്നണിഞ്ഞ് നീരജ്; ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്‌ലറ്റിക് സ്വര്‍ണം

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സ്: അത്ഭുതമായി സാന്‍ മരീനോ; 5 പേര്‍ പങ്കെടുത്തു, 3 മെഡലുകള്‍ കരസ്ഥമാക്കി

More
More
Web Desk 2 years ago
Olympics

റൂം കുത്തിത്തുരന്നു, കിടക്കകൾ നശിപ്പിച്ചു; ഓസ്‌ട്രേലിയൻ താരങ്ങള്‍ക്കെതിരെ ഒളിമ്പിക്സ് കമ്മിറ്റി

More
More
Web Desk 2 years ago
Olympics

ടോക്കിയോ ഒളിമ്പിക്സ്; ബോക്സിങ്ങില്‍ ഇന്ത്യയുടെ ലവ്ലിനക്ക് വെങ്കലം

More
More
Web Desk 2 years ago
Olympics

എമ്മ മെക്കോണ്‍: ഒരു ഒളിമ്പിക്സില്‍ ഏഴ് മെഡലുകള്‍ നേടുന്ന ആദ്യ വനിത നീന്തല്‍ താരം

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സ്: പി വി സിന്ധു സെമിയില്‍

More
More