ഡല്‍ഹി: കൊവിഡ് വാക്സിന് സ്വീകരിക്കാന്‍ ആരും മടിച്ചുനില്‍ക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിനെതിരായ തെറ്റായ പ്രചരണങ്ങളെ തളളിക്കളയണമെന്നും മോദി ആവശ്യപ്പെട്ടു. പ്രതിമാസ റേഡിയോ പരിപാടിയായ 'മന് കി ബാത്തില്‍' സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും നൂറുവയസ് പ്രായമുളള അമ്മയും വാക്സിന് സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. നൂറുവയസിനടുത്ത് പ്രായമുണ്ട് എന്റെ അമ്മയ്ക്ക്. അമ്മയും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. വാക്സിനുമായി ബന്ധപ്പെട്ട് വരുന്ന വ്യാജവാര്‍ത്തകളെ വിശ്വസിക്കരുത്. ശാസ്ത്രത്തെയും നമ്മുടെ ശാസ്ത്രജ്ഞെരെയും വിശ്വസിക്കുക' മോദി പറഞ്ഞു. കൊവിഡ് ഭീഷണി അവസാനിച്ചിട്ടില്ല, എല്ലാവരും വാക്സിനേഷനിലും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം. അവരവരുടെ ചുമതലകള്‍ നിറവേറ്റുകയും വാക്സിന് സ്വീകരിച്ചെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, അമ്പതിനായിരം പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 1258 പേര്‍ക്ക് ജീവന് നഷ്ടമായി. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3.02 കോടിയായി. 3.95 ലക്ഷം പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.