വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം - രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: വാക്സിന്‍ ക്ഷാമം അതിരൂക്ഷമാണെന്നും അത് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. ഒന്നാംഘട്ട വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടാംഘട്ട വാക്സിന്‍ എടുക്കാന്‍ സാധിക്കുന്നില്ല. ജനങ്ങള്‍ വാക്സിനുവേണ്ടി നെട്ടോട്ടമോടുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നത്. ആദ്യ ഡോസ് എടുത്തവര്‍ക്ക് മൂന്നുമാസം കഴിഞ്ഞിട്ടും രണ്ടാമത്തെ ഡോസ് ലഭിച്ചിട്ടില്ല. എല്ലാം സുരക്ഷിതമാണ് എന്നാണ് മുഖ്യമന്ത്രി ദിനേന വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നത്. എന്നാല്‍ താഴേത്തട്ടില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.    

മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പിലാണ് കേരളം നില്‍ക്കുന്നത്. വിദഗ്ദരെല്ലാം തന്നെ ഈ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പരമാവധി ആളുകള്‍ക്ക് വാക്സിന്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തണം. എന്നാല്‍ പല ജില്ലകളിലും വാക്സിന്‍ കിട്ടാനില്ല. കേന്ദ്രം 18 കഴിഞ്ഞവര്‍ക്ക് സൌജന്യ വാക്സിന്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ആര്‍ക്കും ലഭിക്കുന്നില്ല. വസ്തുതകള്‍ മനസ്സിലാക്കി വാക്സിന്‍ ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും  മുന്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More