'ദിലീപിനെ കുറിച്ച് എന്തൊക്കെ നെഗറ്റീവ് കേട്ടാലും, അദ്ദേഹം ഏറ്റവും നല്ല വ്യക്തിയാണ്' - സനൂഷ

നടന്‍ ദിലീപിനെ കുറിച്ച് എന്തൊക്കെ നെഗറ്റീവ് കേട്ടാലും, അദ്ദേഹം തന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല വ്യക്തികളില്‍ ഒരാളാണെന്ന് നടി സനൂഷ. 'ദിലീപേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ഒരു ഭാഗ്യമായി കരുതുന്നു. നിരവധി ആളുകള്‍ക്കായി നിങ്ങള്‍ ചെയ്ത എല്ലാ നല്ല പ്രവൃത്തികളും, നിങ്ങള്‍ ചെയ്ത നല്ല സിനിമകളും ഓർമിക്കുന്നു എന്നും സനൂഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തോടൊപ്പം കുറിച്ചു.

ദിലീപ് സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുള്ള സനൂഷ, പിന്നീട് മിസ്റ്റര്‍ മരുമകന്‍ അടക്കമുള്ള സിനിമകളില്‍ അദ്ദേഹത്തിന്‍റെ നായികയായും അഭിനയിച്ചിട്ടുണ്ട്. ദിലീപിനെ അറിയാനും ഒപ്പം പ്രവര്‍ത്തിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സനൂഷ പറയുന്നു.

കാവ്യാ മാധവനെകുറിച്ചും സനൂഷ കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പ് ചര്‍ച്ചയായിരുന്നു. 'നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ അവർ എന്റെ അമ്മയുടെ നാട്ടുകാരിയാണ് കാവ്യ. ഒരേ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന ചിലർക്കിടയിൽ ഉണ്ടാവുന്ന പ്രശ്നങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. കാണുമ്പോഴെല്ലാം എന്നോടും അനിയനോടും  വളരെ സ്നേഹത്തോടെ പെരുമാറുന്ന ചേച്ചി. ഒരു സഹോദരിയെ പോലെയെ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നുള്ളൂ. ഇപ്പോഴും അതുപോലെ തന്നെ..' എന്നായിരുന്നു കുറിപ്പ്.

Contact the author

Web Desk

Recent Posts

Web Desk 3 weeks ago
Social Post

'ജാതിയുടേയും മതത്തിന്റേയും പേരില്‍ മറ്റുള്ളവരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണം' - അനുമോള്‍

More
More
Web Desk 1 month ago
Social Post

2017ല്‍ യേശുദാസിന് ദേശീയ അവാര്‍ഡ്‌ നേടിക്കൊടുത്ത ഗാനരചയിതാവ് ഇന്ന് തോട്ടക്കാരന്‍ - വൈറലായി ഷിബു ബേബി ജോണിന്‍റെ കുറിപ്പ്

More
More
Web Desk 1 month ago
Social Post

കുഴിബോംബ് കണ്ടെത്തുന്നതില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ എലി ഇനി വിശ്രമ ജീവിതത്തിലേക്ക്

More
More
Web Desk 1 month ago
Social Post

രോഗികള്‍ക്ക് ആശ്വാസവും സന്തോഷവുമായി ഡോ. പിയോ എന്ന കുതിര

More
More
Web Desk 1 month ago
Social Post

ഓജോ ബോര്‍ഡിന് പിന്നിലെ രഹസ്യം

More
More
Web Desk 1 month ago
Social Post

'രമയുടെ ശബ്ദം നിയമസഭയില്‍ മുഴങ്ങുമ്പോള്‍ ജനാധിപത്യത്തോടുള്ള സ്‌നേഹം കൂടി വരികയാണ്'; ഹരീഷ് പേരടി

More
More