മണ്‍സൂണ്‍ മഴയില്‍ കാര്യമായ കുറവുണ്ടാകും -കാലാവസ്ഥാ വിദഗ്ദര്‍

തിരുവനന്തപുരം: മണ്‍സൂണ്‍ മഴയില്‍ കാര്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദര്‍. ഇപ്പോള്‍ മഴ മാറി നില്‍ക്കുന്നത് 'മണ്‍സൂണ്‍ ബ്രേക്ക്' എന്ന പ്രതിഭാസം മൂലമാണ്. മൺസൂൺ ആരംഭിച്ച ശേഷം പെട്ടന്ന് മഴ കിട്ടാതാകുന്നതിനെയാണ് മൺസൂൺ ബ്രേക്ക് എന്ന് പറയുന്നത്. കഴിഞ്ഞ 39 വര്‍ഷത്തിനിടയില്‍ ഏറ്റവും മഴക്കുറവുണ്ടായ മൂന്നാമത്തെ ജൂൺ മാസമാണ് ഇതെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. 

ജൂൺ ഒന്ന് മുതൽ 30 വരെ കേരളത്തിൽ ശരാശരി ലഭിക്കേണ്ടത് 643 മില്ലിലിറ്റർ മഴയാണ്. എന്നാല്‍ ഇതുവരെ ലഭ്യമായിരിക്കുന്നത് 408 മില്ലിലിറ്ററാണ്. അതായത്  36 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും മഴ ശക്തമായത്  ജൂലൈ പാതിക്ക് ശേഷമാണെങ്കിലും ഇപ്പ്രാവിശ്യം വലിയ കാര്യമായി  മഴ പ്രതീക്ഷിക്കാനാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലാണ് മഴയില്‍ കുറവുണ്ടായിരിക്കുന്നത്. മൺസൂണിന് മുൻപായി ഇന്ത്യൻ മഹാസമുദ്രത്തില്‍ രൂപപ്പെട്ട  രണ്ട് ചുഴലിക്കാറ്റുകളും മഴ ദുർബലമാകാൻ കാരണമായി. ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങളും മഴ കുറയുന്നതിന് കാരണമായെന്നും കാലാവസ്ഥാ വിദഗ്ദ്ധർ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Weather

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

More
More
Web Desk 3 weeks ago
Weather

ഇന്ന് 8 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

More
More
Web Desk 4 weeks ago
Weather

ചുവപ്പ് ജാഗ്രത: 2024 ഏറ്റവും ചൂടേറിയ വര്‍ഷമാകും

More
More
Web Desk 7 months ago
Weather

തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതചുഴി; കേരളത്തില്‍ ശക്തമായ മഴ

More
More
Web Desk 7 months ago
Weather

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ; ഗവിയിൽ യാത്രാനിയന്ത്രണം

More
More
Web Desk 8 months ago
Weather

ഈ വര്‍ഷം മഴ കുറയും; ഇതുവരെ ലഭിച്ചതില്‍ 35% കുറവ് രേഖപ്പെടുത്തി

More
More