ജി. സുധാകരനെതിരെ പാര്‍ട്ടിക്കുളളില്‍ എതിര്‍പ്പ് ശക്തം; സംസ്ഥാന സമിതി വിഷയം ചര്‍ച്ച ചെയ്‌തേക്കും

തിരുവനന്തപുരം: സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെതിരെ പാര്‍ട്ടിക്കുളളില്‍ എതിര്‍പ്പ് ശക്തമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സജീവമല്ലായിരുന്നു എന്നതടക്കമുളള വിഷയങ്ങളാണ് സുധാകരനെതിരെ ഉയര്‍ന്നുവരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞതുമുതല്‍ ജി. സുധാകരനും പാര്‍ട്ടിയിലെ എതിര്‍വിഭാഗവും തമ്മില്‍ പോര് രൂക്ഷമായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമല്ലായിരുന്നു എന്ന് പരാതിയുയര്‍ന്നുവന്നപ്പോള്‍ ഇത്തരം പ്രചരണങ്ങള്‍ക്കുപിന്നില്‍ രാഷ്ട്രീയ ക്രിമിനലുകളാണ് എന്നായിരുന്നു ജി. സുധാകരന്റെ മറുപടി. തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങള്‍ നടന്നതിനുപിന്നാലെയാണ് വീണ്ടും വിമര്‍ശനങ്ങളുയരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ക്കൊപ്പം ജി. സുധാകരനെതിരായ മുന്‍ വിവാദങ്ങളും പരാതിയിലുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന നേതൃത്വം സുധാകരനെതിരായ അന്വേഷണം നടത്തുകയും അച്ചടക്കനടപടികളെടുക്കുകയും ചെയ്യുമെന്നാണ് എതിര്‍പക്ഷത്തിന്റെ പ്രതീക്ഷ. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കാനിരിക്കെ പാര്‍ട്ടിക്കുളളില്‍ വിഭാഗീയതയുണ്ടാകുന്നത് സിപിഎം നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More