തൃശ്ശൂര്‍: പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശ്ശൂര്‍ മേയര്‍ എം. കെ. വര്‍ഗീസ്. ഔദ്യോഗിക വാഹനത്തില്‍ പോകുമ്പോള്‍ തനിക്ക് പൊലീസ് സല്യൂട്ട് അടിക്കുന്നില്ലെന്നാണ് പരാതിയില്‍ മേയര്‍ വ്യക്തമാക്കുന്നത്. സല്യൂട്ട് നല്കാന്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ടാണ് എം. കെ. വര്‍ഗീസ് തൃശൂര്‍ റേഞ്ച് ഡിഐജിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ മേയര്‍ക്കാണ് സ്ഥാനം. മേയറെ കാണുമ്പോള്‍ പൊലീസുകാര്‍ തിരിഞ്ഞുനില്‍ക്കുന്ന സാഹചര്യമാണ്. എം.കെ.വര്‍ഗീസിനെ ആരും ബഹുമാനിക്കേണ്ട. എന്നാല്‍ മേയര്‍ എന്ന സ്ഥാനത്തെ ബഹുമാനിച്ചേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ഡിജിപിയേയും, സ്ഥലം എം.എല്‍.എ.യേയും കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഉചിതമായ തീരുമാനം ഉണ്ടായിട്ടില്ലായെന്നും മേയര്‍ ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പല തവണ പറഞ്ഞിട്ടും പൊലീസ് മുഖം തിരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മേയറുടെ പരാതിയിൽ ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോർപ്പറേഷൻ പരിധിയിലെ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ മാത്രമാണ് മേയറെ സല്യൂട്ട് ചെയ്യേണ്ടതുള്ളൂവെന്നാണ് പൊലീസിൻ്റെ വിശദീകരണം.