ഉത്തര്‍പ്രദേശില്‍ സംഘടനാ സംവിധാനം സജീവമാക്കാനൊരുങ്ങി കോണ്‍ഗ്രസ്

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനൊരുങ്ങി കോണ്‍ഗ്രസ്.  അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായിയായാണ്‌ കോണ്‍ഗ്രസിന്‍റെ നീക്കം. കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രധാന ലക്ഷ്യം സംഘടനയെ ശക്തിപ്പെടുത്തുകയാവണം എന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. പ്രയാഗ് രാജ്, സുല്‍ത്താന്‍പൂര്‍ ജില്ലകളില്‍ നിന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുളള പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.

'പണപ്പെരുപ്പത്തിനെതിരെയും സംസ്ഥാനത്തെ കര്‍ഷര്‍ക്കുവേണ്ടിയുമെല്ലാം സംസാരിക്കാനുളള ഒരു ജനകീയ പ്രസ്ഥാനമാകണം കോണ്‍ഗ്രസ്. അതിനായി സംഘടനയെ ശക്തിപ്പെടുത്തുക എന്നതിനാണ് പ്രധാന്യം നല്‍കേണ്ടത്. നേതാക്കളും പ്രവര്‍ത്തകരുമെല്ലാം അതിനുവേണ്ടി പ്രവര്‍ത്തിക്കണം' പ്രിയങ്ക പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ- സിറ്റി പ്രസിഡന്റ്, സംസ്ഥാന നേതാക്കള്‍ തുടങ്ങി മേഖല തിരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ പത്തുവരെയാണ് പരിശീലന പരിപാടികള്‍ നടത്തുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തുന്ന സെഷനുകളെ പ്രിയങ്കാ ഗാന്ധി ഓണ്‍ലൈനായാണ് അഭിസംബോധന ചെയ്യുക.

ഉത്തര്‍പ്രദേശില്‍ കോണ്ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി -എസ്പി  നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസിന് അഞ്ച് എംഎല്‍എമാര്‍ മാത്രമാണുളളത് എന്നതും വലിയ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. എങ്കിലും സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

സീത-അക്ബര്‍ വിവാദം; സിംഹങ്ങള്‍ക്ക് പേരിട്ട ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

More
More
National Desk 1 day ago
National

ലോക്കോ പൈലറ്റില്ലാതെ ജമ്മു മുതല്‍ പഞ്ചാബ് വരെ ഓടി ചരക്ക് ട്രെയിന്‍; ഒഴിവായത് വന്‍ ദുരന്തം

More
More
National Desk 1 day ago
National

ചോദ്യ പേപ്പര്‍ ചോര്‍ന്നു; യുപിയില്‍ 48 ലക്ഷം പേരെഴുതിയ കോണ്‍സ്റ്റബിള്‍ പരീക്ഷ റദ്ദാക്കി

More
More
National Desk 2 days ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More
National Desk 2 days ago
National

'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

More
More
National Desk 2 days ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More