പാക് ടീമിലെ ഒരാൾക്ക് പോലും നിലവാരം ഇല്ലെന്ന് മിയാൻദാദ്

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ ഇതിഹാസ താരം ജാവേദ് മിയാൻദാ​ദ്. പാകിസ്ഥാൻ ടീം തെരെ‍ഞ്ഞെടുപ്പിനെയാണ് മിയാൻദാദ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. പാകിസ്ഥാൻ ടീമിൽ നിലവിലുള്ള താരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരമില്ലെന്ന് മിയാൻദാദ് വിമർശിച്ചു. ദയനീയമായ പ്രകടനം കാഴ്ചവെച്ചിട്ടും പലർക്കും ഇപ്പോഴും ടീമിൽ സ്ഥാന ലഭിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയ, ഇം​ഗ്ലണ്ട്, ​ദക്ഷിണാഫ്രിക്ക, ന്യൂസിലന്റ് ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണെങ്കിൽ പാകിസ്ഥാൻ ടീമിലെ ഒരാൾക്ക് പോലും സ്ഥാനം ലഭിക്കില്ലെന്നും മിയാൻദാദ് അഭിപ്രായപ്പെട്ടു.

പ്രാദേശിക യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മിയാൻദാദ് ടീമിനെതിരെ രം​ഗത്ത് വന്നത്. ഇനിയും 12 വർഷം പാകിസ്ഥാനായി കളിക്കാൻ സന്നദ്ധനാണെന്ന അഹമ്മദ് ഷെഹ്സാദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ രാജ്യങ്ങളിലെ കളിക്കാർക്ക് പകരം വെക്കാവുന്ന ഒരാൾപോലും  പാകിസ്ഥാൻ ടീമിൽ ഇല്ല. ബൗളർമാർ ചിലപ്പോൾ ഇടംകണ്ടേക്കാം അതേസമയം ബാറ്റ്സ്മാൻമാരിൽ ആർക്കും ആ പ്രതീക്ഷ വേണ്ട.

പാക് താരങ്ങൾ അനർഹമായി പ്രതിഫലം പറ്റുന്നതിനെയും മിയാൻദാദ് വിമർശിച്ചു. ദയനീയ പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾ എങ്ങിനെയാണ് വൻ പ്രതിഫലം പറ്റുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇതിനെതിരെ പാക് ക്രിക്കറ്റ് ബോർഡ് നിലപാടെടുക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. ടീമിലുള്ളവർ ക്രിക്കറ്റിനെ ​ഗൗരവമായി കാണുന്നുണ്ടെന്ന് ബോർ‍ഡ് അധികൃതർ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സെഞ്ച്വറി നേടിയാൽ അടുത്ത 10 മത്സരത്തിന് ടീമിൽ സ്ഥാനം ഉറപ്പായ ഏക ടീം പാകിസ്ഥാനായിരിക്കും. തുടർച്ചായായി പരാജയം ഉണ്ടായാലും ഇത്തരം കളിക്കാർക്ക് ടീമിൽ സ്ഥാനം ഉറപ്പാണ്-മിയാൻദാദ് പറഞ്ഞു.

പാക്സ്ഥാനായി മിയാൻദാദ് 124 ടെസ്റ്റുകളും, 233  ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 8832 റൺസും ഏകദിനത്തിൽ 7381 റൺസുമാണ് മിയാൻദാദിന്റെ സമ്പാദ്യം. 1992 ലോകകപ്പ് നേടിയ ടീമിൽ അം​ഗമായിരുന്നു മിയാൻദാദ്

Contact the author

web desk

Recent Posts

National Desk 1 month ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 4 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 5 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 7 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 9 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 10 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More