കൊവിഡ് കാലത്ത് ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിച്ചത് പാക്കിസ്ഥാനികള്‍

കൊവിഡ് കാലത്ത് ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിച്ചത് പാക്കിസ്ഥാനികളെന്ന് റിപ്പോര്‍ട്ട്. യുഎസിലെ കാര്‍ണഗി മെലന്‍ യൂണിവേഴ്‌സിറ്റി ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയെ പിടിച്ചുലച്ച സമയത്ത് ഇന്ത്യ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിട്ടിരുന്നു. ആ സമയത്ത് #IndiaNeedOxygen, #PakistanStandWithIndia തുടങ്ങിയ ഹാഷ്ടാഗുകള്‍ പരിശോധിച്ചായിരുന്നു യൂണിവേഴ്‌സിറ്റി പഠനം തയാറാക്കിയത്.

ഇന്ത്യയോട് ദയയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നതും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതുമായ ട്വീറ്റുകളാണ് ഗവേഷകര്‍ പരിശോധിച്ചത്. ഏപ്രില്‍ 21നും മെയ് നാലിനുമിടയില്‍ പാക്കിസ്ഥാന്‍ പൗരന്മാര്‍ പോസ്റ്റ് ചെയ്ത മിക്ക ട്വീറ്റുകളും ഇന്ത്യയ്ക്ക് അനുകൂലമായവയായിരുന്നു. മൂന്നുലക്ഷം ട്വീറ്റുകളാണ് ഗവേഷകര്‍ ഇതിനായി സ്വീകരിച്ചത്. ഇതില്‍ 55,712 ട്വീറ്റുകള്‍ പാക്കിസ്ഥാനില്‍ നിന്നും 46,651 ട്വീറ്റുകള്‍ ഇന്ത്യയില്‍ നിന്നും ബാക്കിയുളളവ മറ്റു രാജ്യങ്ങളില്‍ നിന്നുമുളളവയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാക്കിസ്ഥാനില്‍ നിന്നുളള ട്വീറ്റുകളില്‍ അധികവും ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവയായിരുന്നു. ഇന്ത്യ  ഓക്‌സിജന്‍ പ്രതിസന്ധി നേരിടുന്ന സമയത്ത് രാജ്യത്തിന് പാക് സര്‍ക്കാരും പാക്കിസ്ഥാനിലെ നിരവധി സന്നദ്ധ സംഘടനകളും സഹായ വാഗ്ദാനവുമായി എത്തിയിരുന്നു.

Contact the author

Web Desk

Recent Posts

National Desk 12 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 14 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 15 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 17 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More