കൊവിഡ്‌: രാജ്യത്ത് 43,071 പുതിയ കേസുകള്‍

ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 43,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 955 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 2.34 ശതമാനമാണ്. അതേസമയം രാജ്യത്ത് വാക്സിനേഷൻ 35 കോടി ഡോസ് കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ  57 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി.

കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കില്‍ ഒക്ടോബറിനും, നവംബറിനുമിടയില്‍ രാജ്യത്ത് കൊവിഡ്‌ മൂന്നാം തരംഗം ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ രണ്ടാം തരംഗത്തെക്കാള്‍ തീവ്രത കുറവായിരിക്കും മൂന്നാം തരംഗത്തിനെന്നും വിദഗ്ദര്‍ കൂട്ടിച്ചേര്‍ത്തു. മൂന്നാം തരംഗമുണ്ടായാൽ പ്രതിദിനം പരമാവധി രണ്ട് ലക്ഷം രോഗികൾ  ഉണ്ടാകും എന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് ഇന്നലെ 12,456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 1 day ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 3 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More