മരംമുറി: കാനം രാജേന്ദ്രനും സിപിഐക്കും ഉത്തരവാദിത്തമുണ്ട് - കെ മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വയനാട്ടിലെ മുട്ടില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വ്യാപക മരംമുറി നടത്തിയതില്‍ സിപിഐ എന്ന പാര്‍ട്ടിക്കും അതിന്റെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉത്തരാവാദിത്തമുണ്ടെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍ എം പി ആരോപിച്ചു. മുന്‍ റവന്യൂ വകുപ്പ് മന്ത്രിയും സിപിഐ നിയമസഭാ കക്ഷി നേതാവുമായ ഇ ചന്ദ്രശേഖരന്‍ അഴിമതി നടത്തുമെന്ന് കരുതുന്നില്ല. എന്നാല്‍ മരംമുറി ഉത്തരവ് അദ്ദേഹം ഇറക്കിയതിന് പിന്നില്‍ പാര്‍ട്ടി നിര്‍ദ്ദേശമുണ്ടാകുമെന്നും കെ മുരളീധരന്‍ എം പി ആരോപിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുട്ടില്‍ മരംമുറി സംഭവത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ഹൈക്കോടതി മേല്‍നോട്ടത്തിലോ റിട്ടയേര്‍ഡ് ജഡ്ജിയെ വെച്ചോ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും കെ മുരളീധരന്‍ എം പി ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്ത് കേസുവെച്ച് കൊടകര കുഴല്‍പ്പണ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിന് വഴങ്ങുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും കെ മുരളീധരന്‍ എം പി ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 17 hours ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 1 day ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 1 day ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More