വിവാഹത്തേക്കാള്‍ ആഘോഷിക്കപ്പെടേണ്ടത് വിവാഹമോചനം - രാം ഗോപാല്‍ വര്‍മ്മ

വിവാഹത്തേക്കാള്‍ ആഘോഷിക്കപ്പെടേണ്ടത് വിവാഹമോചനമാണെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. നടന്‍ ആമീര്‍ ഖാനും സംവിധായിക കിരണ്‍ റാവുവും പതിനഞ്ച് വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിച്ചിരിക്കുകയാണ്. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് വേര്‍പിരിഞ്ഞ കാര്യം ഇരുവരും വ്യക്തമാക്കിയത്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് രാം ഗോപാല്‍ വര്‍മ്മ ആമീര്‍ ഖാനും, കിരണ്‍ റാവുവിനും  പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ആമീര്‍  ഖാനും കിരണ്‍ റാവുവും വിവാഹമോചിതരാകുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കൂ. ഏറെ പക്വതയോടെ എടുത്ത തീരുമാനത്തിന് എല്ലാ ഭാവുകങ്ങളും ഞാന്‍ ഇരുവര്‍ക്കും നേരുന്നു. ഇനിയുള്ള നിങ്ങളുടെ ജീവിതം കുറച്ച് കൂടി നിറമുള്ളതാകട്ടെ. എന്റെ അഭിപ്രായത്തില്‍ വിവാഹത്തേക്കാള്‍ വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടത്. മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നത്. എന്നാല്‍  വിവാഹമോചനങ്ങള്‍ നടക്കുന്നത് അനുഭവത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തിലാണെന്നും തന്‍റെ  അഭിപ്രായത്തില്‍ വിവാഹത്തേക്കാള്‍ വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടതെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

''15 മനോഹരമായ വർഷങ്ങൾ ഞങ്ങൾ സന്തോഷത്തോടെ ജീവിതം പങ്കിട്ടു, വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലും മാത്രമേ ഞങ്ങൾ മുന്നോട്ട് പോയിട്ടുള്ളു. ഇപ്പോൾ ഞങ്ങൾ ഒരു പുതിയ അധ്യായം ആരംഭിക്കാൻ  ആഗ്രഹിക്കുന്നു. തുർന്ന് ഞങ്ങൾ ഭാര്യാ ഭർത്താക്കന്മാരായിരിക്കില്ല. ആസാദിന്റെ സഹരക്ഷകർത്താക്കളായി തുടരും''-സംയുക്ത പ്രസ്താവനയിൽ അമീർ ഖാനും കിരൺ റാവുവും വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

''കുറച്ചുനാൾ മുമ്പ് തന്നെ പിരിയാൻ തീരുമാനച്ചിരുന്നു. അതിനുള്ള ഔപചാരിതകൾ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നു. നിലവിൽ വേർപിരിഞ്ഞാണ് ഞങ്ങൾ ജീവിക്കുന്നത്. ഞങ്ങൾ ഒരുമിച്ച് ആസാ​ദിനെ വളർത്തും. സിനിമകളിലും  മറ്റ് പദ്ധതികളിലും തുടർന്നും സഹകരിച്ച് മുന്നോട്ട് പോകും. ഞങ്ങളുടെ ബന്ധത്തെ പിന്തുണച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.  എല്ലാവരുടെയും ആശംസകളും അനുഗ്രഹങ്ങൾക്കും തുടർന്നും പ്രതീക്ഷിക്കുന്നു. ഒരു പുതിയ യാത്രയുടെ തുടക്കമായി നിങ്ങൾ കാണുമെന്ന് പ്രതീക്ഷിക്കുന്നു''- പ്രസ്താവനയിൽ ഇരുവരും പറഞ്ഞു.

Contact the author

Web Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More