പശുവും എരുമയും തമ്മിലുളള വ്യത്യാസമറിയില്ല, എന്നാല്‍ പേരുനോക്കി ആളെ കൊല്ലാനറിയാം; മോഹന്‍ ഭാഗവതിനെതിരെ ഒവൈസി

ഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുന്നവര്‍ ഹിന്ദുത്വയ്‌ക്കെതിരാണെന്ന ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസസുദ്ദീന്‍ ഒവൈസി. ക്രിമിനലുകള്‍ക്ക് പശുക്കളും എരുമകളും തമ്മിലുളള വ്യത്യാസമറിയില്ല എന്നാല്‍ ഒരു പ്രത്യേക സമുദായത്തില്‍ നിന്നുളളവരെ അവരുടെ പേരുകള്‍ നോക്കി കൊല്ലാനറിയാം. ഈ ഹിന്ദുത്വ സര്‍ക്കാര്‍ കുറ്റവാളികള്‍ക്ക് ധൈര്യം പകരുകയാണെന്നും ഒവൈസി പറഞ്ഞു.

ഗോരക്ഷകരെന്നും മറ്റും പറഞ്ഞ് മുസ്ലീങ്ങള്‍ക്കെതിരെ വലിയ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ഒവൈസി ട്വീറ്റ് ചെയ്തു. 2015-ല്‍ മുഹമ്മദ് അഖ്‌ലക്ക്, 2017-ല്‍ പെഹ്ലു ഖാന്‍, 2018-ല്‍ അലിമുദ്ദീന്‍ എന്നിവരുടെ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഒവൈസിയുടെ പ്രതികരണം. അലിമുദ്ദീന്റെ കൊലയാളിയെ കേന്ദ്രമന്ത്രി പൂമാലയണിയിക്കുന്നു, അഖ്‌ലാഖിന്റെ കൊലയാളിലെ ത്രിവര്‍ണപതാക പുതപ്പിക്കുന്നു, ആസിഫിന്റെ കൊലയാളികള്‍ക്കുവേണ്ടി മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു. ഈ കൊലയാളികള്‍ക്കെല്ലാം ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരിന്റെ പിന്തുണയുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭീരുത്വവും അക്രമവും കൊലപാതകവുമെല്ലാം ഗോഡ്‌സെയുടെ ഹിന്ദുത്വ ചിന്തയുടെ അവിഭാജ്യ ഘടകമാണ്. അവര്‍ മുസ്ലീങ്ങളെ കൊന്നൊടുക്കുന്നത് ഈ ചിന്തയുടെ ഫലമായിട്ടാണെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. ഇസ്ലാം മത വിശ്വാസികള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് പറയുന്നവര്‍ ഹിന്ദുക്കളല്ലെന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്. മുസ്ലീം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.

'നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യരാജ്യത്താണ്. ഇവിടെ ഇന്ത്യക്കാര്‍ക്കാണ് മേധാവിത്വം. ഹിന്ദുക്കള്‍ക്കോ മുസ്ലീങ്ങള്‍ക്കോ അല്ല, പശു ഒരു വിശുദ്ധ മൃഗമാണ് എന്നാല്‍ അതിന്റെ പേരില്‍ ആള്‍കൂട്ടക്കൊലപാതകങ്ങള്‍ നടത്തുന്നവര്‍ ഹിന്ദുത്വയ്‌ക്കെതിരാണ്. ഒരു അനുകമ്പയുമില്ലാത്ത അവര്‍ക്കെതിരെ നിയമനടപടികള്‍ തുടരണം' എന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More