അപമാനം സഹിച്ച് ജോസ് കെ. മാണി ഇടതുമുന്നണിയിൽ തുടരരുതെന്ന് എം. പി. ജോസഫ്

ജോസ്. കെ. മാണി യുഡിഎഫിലേയ്ക്ക് മടങ്ങിവരണമെന്ന് കേരളാ കോൺഗ്രസ് നേതാവും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം. പി ജോസഫ്. സി.പി.ഐ.എം നേതാക്കന്മാർ കേരളാ കോൺഗ്രസിനെയും കെ. എം. മാണിയെയും അപമാനിക്കുകയാണ്. കെ. എം. മാണി അഴിമതിക്കാരനാണെന്ന് സർക്കാർ കോടതിയില്‍ സമര്‍പ്പിച്ച  സത്യവാങ്മൂലം വിവാദമായ സാഹചര്യത്തിലാണ്  ജോസ്. കെ. മാണിയുടെ സഹോദരീ ഭർത്താവ് കൂടിയായ എം. പി. ജോസഫിന്‍റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അപമാനം സഹിച്ച് ഇനിയും ഇടതുമുന്നണിയിൽ തുടണമോ ?
കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന യശ്ശശരീരനായ കെ. എം. മാണി അഴിമതിക്കാൻ ആണെന്നു കേരള സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞതോടുകൂടി സിപിമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണ്.
കേരള കോൺഗ്രസ്‌ പ്രവർത്തകരും യുഡിഫിലെ ഓരോ പ്രവർത്തകരും ഞെട്ടലോടെ ആണ് ഇത് കേട്ടറിഞ്ഞത്. വെറും വോട്ടുരാഷ്ട്രീയത്തിന് വേണ്ടി മോഹനവാഗ്ദാനങ്ങൾ നൽകി ശ്രീ. ജോസ് കെ.മാണിയെ ഇടതുപാളയത്തിൽ എത്തിച്ച സിപിഎം നേതാക്കന്മാർ കേരളാ കോൺഗ്രസിനെയും ശ്രീ.കെ.എം മാണിയെയും അപമാനിക്കുകയാണ്. കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാർക്കു കെ.എം മണിയോടും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനോടും, പ്രത്യേകിച്ച് ശ്രീ.ജോസ് കെ മണിയോടും ഉള്ളിൽ ഉള്ള അഭിപ്രായമായി മാത്രമേ ഇതിനെ കാണാൻ പറ്റൂ. എന്നുമാത്രമല്ല, ഒരു കാരണവശാലും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെയോ ശ്രീ.ജോസ് കെ മണിയെയോ കേരളത്തിൽ, പ്രത്യേകിച്ച് കോട്ടയത്ത് വളരാൻ CPM സമ്മതിക്കുകയില്ല എന്നത് ഒരു വസ്തുതയാണ്. ഈ കഴിഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ്റെ ഭാര്യ സഹോദരനായ ശ്രീ ജോസ് കെ. മാണിയെ പാലായിൽ നിർത്തി അവർ പിന്നിൽ നിന്ന് കുത്തി.
ആയതിനാൽ ശ്രീ ജോസ് K മാണിയോട് ഒരു അപേക്ഷയെ ഉള്ളൂ. മൺമറഞ്ഞിട്ടും പിതാവായ മാണിസാറിനെ വേട്ടയാടുന്ന ഇടതു മുന്നണിയായ കെണിയിൽ നിന്ന് പുറത്തു വരണം. യുഡിഎഫിനൊപ്പം ചേർന്ന് മാണി സാറിന്റെ പൈതൃകം കാത്തു സൂക്ഷിക്കണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
Contact the author

Web Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More