ബിജെപിയും സംഘ്പരിവാറും ഒന്ന് പറഞ്ഞ് മറ്റൊന്ന് പ്രവര്‍ത്തിക്കുന്നവര്‍- മായാവതി

ഡല്‍ഹി: എല്ലാ ഇന്ത്യക്കാരുടെയും ഡിഎന്‍എ ഒന്നാണെന്ന ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ ബിഎസ്പി അധ്യക്ഷ മായാവതി. എല്ലാ ഇന്ത്യക്കാരുടെയും ഡിഎന്‍എ ഒന്നുതന്നെയാണെന്നും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തുന്നവര്‍ ഹിന്ദുക്കളല്ലെന്നും മോഹന്‍ ഭാഗവത് പറയുന്നു എന്നാല്‍ സംഘപരിവാറിന്റെയും ബിജെപി സര്‍ക്കാരിന്റെയും വാക്കുകളിലും പ്രവൃത്തികളിലും വ്യത്യാസമുണ്ട്. പറയുന്നതല്ല അവര്‍ പ്രവര്‍ത്തിക്കുന്നത്‌. അത് എല്ലാവര്‍ക്കും കാണാന്‍ കഴിയുമെന്നും മായാവതി പറഞ്ഞു.

ബിജെപി സര്‍ക്കാരുകള്‍ക്ക് ആര്‍എസ്എസ് നല്‍കുന്ന അന്ധമായ പിന്തുണയുടെ ഫലമായാണ് രാജ്യത്ത് ജാതി, രാഷ്ട്രീയ, സാമുദായിക വിദ്വേഷങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തില്‍ ഇത്രയധികം ബാധിക്കുന്നത്. ആര്‍എസ്എസിന്റെ സഹകരണവും പിന്തുണയുമില്ലാതെ ബിജെപിക്ക് നിലനില്‍പ്പില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഘപരിവാര്‍ ദേശസ്‌നേഹികളുടെ സംഘടനയാണെന്നും രാജ്യത്തെയും സമൂഹത്തെയും കെട്ടിപ്പടുക്കുനായി പ്രവര്‍ത്തിക്കുകയാണെന്നും യുപിയിലെ ബിജെപി വക്താവ് ശക്തി ദിവാകര്‍ പറഞ്ഞു. സേവനസന്നദ്ധത, ഐക്യം, ആത്മാഭിമാനം എന്നിവ വളര്‍ത്തിയെടുക്കാനായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിരന്തരം ശ്രമിക്കുകയാണെന്നും അഴിമതിയിലും ജാതീയതയിലുമൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് അത് മനസിലാവില്ലെന്നും ദിവാകര്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

ഇസ്ലാം മത വിശ്വാസികള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് പറയുന്നവര്‍ ഹിന്ദുക്കളല്ലെന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്. മുസ്ലീം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.'നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യരാജ്യത്താണ്. ഇവിടെ ഇന്ത്യക്കാര്‍ക്കാണ് മേധാവിത്വം. ഹിന്ദുക്കള്‍ക്കോ മുസ്ലീങ്ങള്‍ക്കോ അല്ല, പശു ഒരു വിശുദ്ധ മൃഗമാണ് എന്നാല്‍ അതിന്റെ പേരില്‍ ആള്‍കൂട്ടക്കൊലപാതകങ്ങള്‍ നടത്തുന്നവര്‍ ഹിന്ദുത്വയ്‌ക്കെതിരാണ്. ഒരു അനുകമ്പയുമില്ലാത്ത അവര്‍ക്കെതിരെ നിയമനടപടികള്‍ തുടരണം' എന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 23 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More