ഏഷ്യന്‍ വംശജരെ അധിക്ഷേപിച്ച സംഭവം; മാപ്പ് പറഞ്ഞ് ഫുട്ബോള്‍ താരങ്ങള്‍

പാരിസ്: ഏഷ്യന്‍ വംശജരെ അധിക്ഷേപിച്ചതില്‍ ഫ്രഞ്ച് ഫുട്ബോൾ താരങ്ങളായ ഡെംബലയും, ഗ്രീസ്മാനും മാപ്പ് പറഞ്ഞു. സംഭവം നടന്നത് ജപ്പാനില്‍ ആയതുകൊണ്ട് അത് ഏഷ്യന്‍ വംശജകര്‍ക്കെതിരെയുള്ള അതിക്ഷേപമായി കണക്കാകരുതെന്ന്  ഇരുവരും വ്യക്തമാക്കി. 2019-20 സീസണിന് മുന്നോടിയായി ബാഴ്‌സലോണയുടെ ജപ്പാനിലെ പ്രീ-സീസൺ പര്യടനത്തിനിടെ ഡെംബെലെ റെക്കോർഡുചെയ്‌ത വീഡിയോയാണ് സോഷ്യല്‍ മീഡിയായിലൂടെ  പ്രചരിച്ചത്.

ഫ്രാൻസ് യൂറോ കപ്പിൽ നിന്നും പുറത്തായി ഒരാഴ്ച്ച മാത്രം പിന്നിട്ടിരിക്കേയാണ് ഇരുവരും ഒരു ഏഷ്യൻ വംശജരെ വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നത്. ഡെംബലയുടെ വാക്കുകൾ കേട്ട് ഗ്രീസ്മാൻ ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും ക്ഷമാപണ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. 

ഹോട്ടൽ റൂമിൽ സാങ്കേതിക സഹായത്തിനു എത്തിയ ഏഷ്യൻ വംശജരായ സ്റ്റാഫിനെ ഇരുവരും അധിക്ഷേപിക്കുകയായിരുന്നു. ഗ്രീസ്മാനും ഡെംബലെയും താമസിക്കുന്ന ഹോട്ടൽ റൂമിലെ ടെലിവിഷനിൽ പ്രോ എവല്യൂഷൻ സോക്കറെന്ന വീഡിയോ ഗെയിം ഇൻസ്റ്റാൾ ചെയ്യാനെത്തിയതായിരുന്നു ഏഷ്യക്കാരായ സ്റ്റാഫ്. ഇവരുടെ മുഖം വൃത്തികെട്ടതാണെന്നും ഭാഷ മോശമാണെന്നും രാജ്യം സാങ്കേതികമായി ഉയർന്നതാണോ എന്നെല്ലാം ഡെംബലെ ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകത്ത് എവിടെയാണെങ്കിലും ആ രീതിയിലാണ് താൻ പ്രതികരിക്കുകയെന്നും ഏതെങ്കിലും ഒരു വിഭാഗത്തിനെതിരായ അധിക്ഷേപമായി അതിനെ ചിത്രീകരിക്കരുതെന്നും ഡെംബല വ്യക്തമാക്കുന്നു. എല്ലാ തരത്തിലുള്ള വിവേചനങ്ങൾക്കും എതിരാണെന്നും വീഡിയോ ദൃശ്യത്തിലെ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഗ്രീസ്മാന്‍ ട്വീറ്റ് ചെയ്തു. 

Contact the author

Web Desk

Recent Posts

Web Desk 3 weeks ago
Football

റൊണാള്‍ഡോയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസ് കോടതി തള്ളി; പരാതിക്കാരിയുടെ അഭിഭാഷകര്‍ക്ക് ശിക്ഷ

More
More
Web Desk 3 months ago
Football

ഇന്നത്തെ രാവ് നമുക്ക് ആഹ്ളാദത്തിന്‍റെതാകട്ടെ; ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മമ്മൂട്ടി

More
More
Football

മെസിക്ക് കൊവിഡ് പകര്‍ത്തിയെന്നാരോപിച്ച് ഡി ജെയ്ക്ക് വധഭീഷണി

More
More
Sports Desk 8 months ago
Football

പെലെയെ പിന്നിലാക്കി ഛേത്രി; സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍

More
More
Web Desk 11 months ago
Football

മെസ്സി..മിശിഹായെ.. നേരം പുലരുമ്പോള്‍ കപ്പുമായി നീ നില്‍ക്കുന്നത് എനിക്ക് കണികാണണം - ജി. നന്ദഗോപന്‍

More
More
Web Desk 11 months ago
Football

കോപ്പ അമേരിക്ക; ബ്രസീല്‍ - അര്‍ജന്റീന ക്ലാസിക് ഫൈനല്‍

More
More