കൊറോണ: സീസണ്‍ നേരത്തെ അവസാനിപ്പിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജ്

ദുബായ് : കൊറോണ ജാഗ്രത ശക്തിപ്പെടുത്തിയതിന്‍റെ ഭാഗമായി ദുബായ് ഗ്ലോബല്‍ വില്ലേജ്  2019-2020 ലെ   തങ്ങളുടെ 24 - ാമത് സീസണ്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. അടുത്ത മാസം 4-ന് അവസാനിക്കേണ്ടിയിരുന്ന സീസണ്‍ ആണ് ലോകത്തെയാകെ പരിഭ്രാന്തിയിലാഴ്ത്തിയ കൊറോണ രോഗ വ്യാപനത്തെ തുടര്‍ന്ന് അവസാനിപ്പിച്ചത്.

''പൊതുജനാരോഗ്യ സുരക്ഷയ്ക്കായി നടക്കുന്ന ശ്രമങ്ങളോട് ഐക്യദാര്‍ഡൃം പ്രഖ്യാപിച്ചുകൊണ്ട്  2019-2020 ലെ സീസണ്‍ നേരത്തെ നിറുത്തുന്നതായി'' ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.

സാംസ്കാരിക കേന്ദ്രങ്ങളും  മ്യുസിയങ്ങളും അമ്യുസ്മെന്‍റ് പാര്‍ക്കുകളും ഗ്രന്ഥാലയങ്ങളും തല്ക്കാലികമായി ഈ മാസം അവസാനം വരെ അടച്ചിടണമെന്ന് ദുബായ് സാംസ്കാരിക മന്ത്രാലയം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ചയായിരുന്നു മന്ത്രാലയം അനുവദിച്ച അവസാന ദിനം  


Contact the author

international desk

Recent Posts

News Desk 7 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 8 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More
Web Desk 1 year ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More