തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിന് വിതരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. 18 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന് വിതരണം ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി. വിദേശത്ത് പഠിക്കാന്‍ പോകുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ മുന്‍ഗണന ലഭിക്കും. കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന് നല്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന് നല്‍കുന്നതോടെ, എത്രയും പെട്ടന്ന് കോളജുകള്‍ തുറക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികള്‍, സ്വകാര്യ ബസ് ജീവനക്കാര്‍, മാനസിക വൈകല്യമുള്ളവര്‍, സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാര്‍ എന്നിവരെയും മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ 56 വിഭാഗങ്ങള്‍ക്ക് കൊവിഡ് വാക്സിനേഷന് മുന്‍ഗണന നല്‍കിയിരുന്നു. ഇതിന് പുറമേയാണ് പുതിയ മുന്‍ഗണനാ വിഭാഗങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.