അനധികൃത സ്വത്ത്‌ സമ്പാദനം: കെ. എം. ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു

കോഴിക്കോട്: അനധികൃത സ്വത്ത്‌ സമ്പാദന കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവും, മുന്‍ എംഎല്‍എയുമായ കെ. എം. ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഓഫീസിലാണ് ഷാജി ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് കെ. എം. ഷാജിയുടെ വീട് അളന്നിരുന്നു. ഇതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. മൂന്നാം തവണയാണ് വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തുന്നത്. 

നേരത്തെ സമര്‍പ്പിച്ച രേഖകളും, മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. ഇതുവരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യലുണ്ടാവുക. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കെ. എം. ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷത്തോളം രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. ഹയർസെക്കണ്ടറി സ്കൂൾ അനുവദിക്കുന്നതിന് 25 ലക്ഷം കോഴവാങ്ങിയെന്ന കേസിൽ കെ. എം. ഷാജി എംഎൽഎ വിജിലൻസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഴീക്കോട് സ്കൂൾ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്താൻ കെ. എം. ഷാജി എംഎൽഎക്ക് 25 ലക്ഷം രൂപ കോഴയായി നൽകിയെന്ന യൂത്ത് ലീ​ഗ് പ്രാദേശിക കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ  എഫ്ഐആർ റജിസ്റ്റർ ചെ്തത്. ഈ പരാതി സിപിഎം ഏരിയാ കമ്മിറ്റി അം​ഗം കെ. പത്മനാഭൻ മുഖ്യമന്ത്രിക്ക് അയച്ചു. ഇത് സംബന്ധിച്ച് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി. കണക്കിൽ പെടാത്ത പണത്തിന്റെ ഇടപാട് നടന്നിട്ടുണ്ടെന്നും പരാതിയിൽ കഴമ്പുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് കേസെടുക്കുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More