ജയ്പൂര്‍: ചാണകത്തില്‍ നിന്ന് നിര്‍മ്മിച്ച പെയിന്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി സ്വയം പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ജയ്പൂരിലെ ഖാദി പ്രകൃതിക് പെയിന്റിന്റെ പുതിയ ഓട്ടോമേറ്റഡ് നിർമാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യകതമാക്കിയത്. പുതിയ സംരംഭം രാജ്യത്തെ ഗ്രാമീണ, കാർഷിക സമ്പദ്വ്യവസ്ഥയെ ശാക്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കുമാരപ്പ നാഷണൽ ഹാൻഡ്മെയ്ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാമ്പസിലാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പുതിയ മാനുഫാക്ചറിംഗ് യൂണിറ്റ് കമ്മീഷൻ പെയിന്റിന്റെ ഉൽപാദന ശേഷി ഇരട്ടിയാക്കും. ഇത് രാജ്യത്തെ ഗ്രാമീണ മേഖലക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനം പോലും ഇത്രയ്ക്ക് സന്തോഷവും സംതൃപ്തിയും ലഭിച്ചിട്ടില്ലെന്നും, ദരിദ്രരുടെ വികസനമാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.