മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ സ്വീകരിക്കരുതെന്ന് പി. സായ്‌നാഥ്

അമരാവതി: ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ  വൈ.എസ്.ആര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നിരസിച്ച് മാധ്യമപ്രവര്‍ത്തകന്‍ പി. സായ്‌നാഥ്. പത്തുലക്ഷം രൂപയും ഒരു മൊമെന്റോയുമടങ്ങിയ പുരസ്‌കാരമാണ് സായ്‌നാഥ് നിരസിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരില്‍ നിന്ന് അവാര്‍ഡുകള്‍ സ്വീകരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

' നിങ്ങള്‍ നിക്ഷേപം നടത്തിയ ഒരു പദ്ധതിയുടെ പുറത്തുനിന്നുളള ഓഡിറ്റര്‍ ആ കമ്പനി നല്‍കുന്ന അവാര്‍ഡ് സ്വീകരിച്ചുവെന്നുവയ്ക്കുക അപ്പോള്‍ നിങ്ങള്‍ക്ക് രോഷം വരും. സര്‍ക്കാരിനുപുറത്തുളള ഓഡിറ്ററാണ് മാധ്യമപ്രവര്‍ത്തകര്‍. കലാകാരന്മാരില്‍ നിന്നും കായികതാരങ്ങളില്‍ നിന്നുമെല്ലാം വ്യത്യസ്തരാണ് മാധ്യമപ്രവര്‍ത്തകര്‍. മറ്റ് മേഖലകളില്‍ നിന്നുളള ആര്‍ക്കും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും വിലയിരുത്താനുമുളള കടമയില്ല. നാളെ നിങ്ങള്‍ വിമര്‍ശിക്കാനോ കവര്‍ ചെയ്യാനോ സാധ്യതയുളള ഒരു സര്‍ക്കാരില്‍ നിന്ന് ഒരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ അവാര്‍ഡ് സ്വീകരിക്കുന്നത് ശരിയല്ലെന്നതാണ് എന്റെ വിശ്വാസവും നിലപാടും. അതുകൊണ്ടുമാത്രമാണ് ആന്ധ്രസര്‍ക്കാരിന്റെ അവാര്‍ഡ് സ്‌നേഹപൂര്‍വ്വം നിരസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വ്യക്തിപരമായും മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടും പുലര്‍ത്തുന്ന ധാര്‍മ്മികതയാണ് പുരസ്‌കാരം നിരസിക്കാനുളള കാരണം. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ തയാറുളള മാധ്യമപ്രവര്‍ത്തകര്‍ക്കുമേല്‍ തന്റെ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കില്ല. അവര്‍ക്ക് അവാര്‍ഡ് സ്വീകരിക്കാനുളള അവകാശമുണ്ട് എന്നും പി സായ്‌നാഥ് കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല സായ്‌നാഥ് അവാര്‍ഡുകള്‍ നിരസിക്കുന്നത്. 2009-ല്‍ പത്മഭൂഷണും അദ്ദേഹം നിരസിച്ചിരുന്നു.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 2 days ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More