മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയായ നിമിഷാ സജയന് ബോളിവുഡിലേക്ക്. ബോളിവുഡ് സംവിധായകന് ഒണിറിന്റെ 'വീ ആര്' എന്ന ചിത്രത്തിലാണ് നിമിഷ വേഷമിടുക. 2011-ല്‍ ഒണിര് സംവിധാനം ചെയ്ത 'ഐ ആം' എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് വി ആര്. മികച്ച ഹിന്ദി ചലച്ചിത്രത്തിനുളള ദേശീയ അവാര്‍ഡ് വാങ്ങിയ ചിത്രമാണ് ഐ ആം.
തൊണ്ടിമുതലും ദൃസാക്ഷിയുമെന്ന ഫഹദ് ഫാസില്‍- സുരാജ് വെഞ്ഞാറമൂട് ചിത്രമായിരുന്നു നിമിഷയുടെ ആദ്യ ചിത്രം. ഈട, ചോല, സ്റ്റാന്‍ഡ്അപ്പ്, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങളുമായാണ് നിമിഷ പ്രേക്ഷകര്‍ക്കുമുന്നിലെത്തിയത്. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ നിമിഷയുടെ കഥാപാത്രം വളരെയധികം പ്രേക്ഷക പ്രശംസയാണ് നേടിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഫഹദ് ഫാസിലിന്റെ മാലിക് എന്ന ചിത്രമാണ് നിമിഷയുടേതായി ഇനി പുറത്തിറങ്ങാനുളളത്. നിവിന്‍ പോളിയുടെ തുറമുഖം എന്ന ചിത്രത്തിലും നിമിഷ നായികയായി എത്തുന്നുണ്ട്. ബ്രിട്ടീഷ് ഇന്ത്യന്‍ ചിത്രമായ ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍ എന്ന ചിത്രമാണ് നിമിഷ നായികയായി എത്തുന്ന മറ്റൊരു ചിത്രം.