ഹരിയാനയില്‍ ബിജെപിയുടെ പരിപാടികള്‍ തടഞ്ഞ് കര്‍ഷകര്‍

ഡല്‍ഹി: ഹരിയാനയില്‍ രണ്ടിടങ്ങളില്‍ ബിജെപിയുടെ പരിപാടികള്‍ തടഞ്ഞ് കര്‍ഷകര്‍. ഹരിയാനയിലെ യമുനാനഗര്‍, ഹിസാര്‍ ജില്ലകളിലാണ് ബിജെപിയുടെ പരിപാടികള്‍ കര്‍ഷകര്‍ തടഞ്ഞത്. ഇതോടെ പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ബിജെപി നേതാക്കളെ ഇനി ഒരുപൊതുവേദികളിലും സംസാരിക്കാന്‍ അനുവദിക്കരുതെന്ന് കര്‍ഷകര്‍ നേരത്തേ ആഹ്വാനം ചെയ്തിരുന്നു.

ഗതാഗത മന്ത്രി മൂല്‍ ചന്ദ് ശര്‍മ്മ യമുനാനഗറില്‍ ഇന്ന് ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കാനിരിക്കെയാണ് കര്‍ഷകര്‍ തടയാന്‍ ശ്രമിച്ചതും പൊലീസുമായി ഏറ്റുമുട്ടലുണ്ടായതും. കര്‍ഷകര്‍ തടയാന്‍ സാധ്യതയുളള എല്ലാ പരിപാടികളിലും നിരവധി പൊലീസുകാരെ സര്‍ക്കാര്‍ വിന്യസിച്ചിരുന്നു എന്നാല്‍ ട്രാക്ടറുകളിലെത്തിയ കര്‍ഷകര്‍ ബാരിക്കേഡുകള്‍ പൊളിച്ചുനീക്കിയാണ് ബിജെപി നേതാക്കളെ തടഞ്ഞത്.

കര്‍ഷകര്‍ ഇടപെട്ടതോടെ ഗുരു ജംബേശ്വര്‍ സര്‍വ്വകലാശാലയിലും ഹിസാറിലുമെല്ലാം നടത്താനിരുന്ന പരിപാടികള്‍  അവസാനിപ്പിക്കാന്‍ നേതാക്കള്‍ നിര്‍ബന്ധിതരായി. കര്‍ഷകരുടെ പ്രതിഷേധം മൂലം പരിപാടി റദ്ദാക്കിയതായി സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം,വിവാദ കര്‍ഷകനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം എട്ട് മാസമായി തുടരുകയാണ്. 2020 നവംബര്‍ 26-നാണ് കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം ലോകശ്രദ്ധ നേടിയപ്പോള്‍ കേന്ദ്രം കര്‍ഷകസംഘടനകളുമായി ഉപാധി ചര്‍ച്ചകള്‍ നടത്തി. നിയമങ്ങള്‍ 18 മാസത്തേക്ക് നടപ്പാക്കാതിരിക്കാം, നിയമങ്ങളില്‍ ഭേദഗതികളുണ്ടാക്കാം തുടങ്ങി നിരവധി ഉപാധികളാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നതായിരുന്നു കര്‍ഷകരുടെ നിലപാട്.
Contact the author

National Desk

Recent Posts

National Desk 9 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 9 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 12 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 14 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More