അമിതവണ്ണമാണ് സൗന്ദര്യം; പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്ന ഒരു നാട്‌

ഇന്നത്തെക്കാലത്ത് മിക്ക പെണ്‍കുട്ടികളും മെലിഞ്ഞുസുന്ദരിയായിരിക്കാനാണ് ആഗ്രഹിക്കുന്നത്. മെലിഞ്ഞ ശരീരം സൗന്ദര്യസങ്കല്‍പ്പമായി കാണുന്ന ലോകത്ത് പട്ടിണികിടന്നും വ്യായാമം ചെയ്തുമെല്ലാം തടി കുറയ്ക്കാന്‍ പാടുപെടുകയാണ് പെണ്‍കുട്ടികള്‍. എന്നാല്‍ അമിതവണ്ണം സൗന്ദര്യമായി കാണുന്ന ഒരു നാടുണ്ട്. അവിടെയുളള പെണ്‍കുട്ടികള്‍ വണ്ണം വയ്ക്കാനായാണ് പരിശ്രമിക്കുന്നത്. മൗറീഷ്യസിലാണ് അമിതവണ്ണത്തെ സൗന്ദര്യമായി കാണുന്നയാളുകളുളളത്.

അവിടുത്തെ പെണ്‍കുട്ടികള്‍ വണ്ണം വയ്ക്കാനായി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കേട്ടാല്‍ ചിലപ്പോള്‍ കണ്ണ് തളളിപ്പോകും. 16,000 കാലോറി വരെയാണ് ഒരു പെണ്‍കുട്ടി ദിവസവും കഴിക്കേണ്ടതായി വരുന്നത്. കിലോക്കണക്കിന് കഞ്ഞിയും ലിറ്ററുകണക്കിന് ഒട്ടകപ്പാലുമെല്ലാം കുടിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഈ രാജ്യത്തെ പെണ്‍കുട്ടികള്‍. വയറുനിറഞ്ഞുവെന്നുപറഞ്ഞ് നിര്‍ത്താനൊന്നും പറ്റില്ല. പിന്നെയും ഭക്ഷണം കുത്തിനിറച്ച് അവരുടെ അമ്മമാര്‍ തന്നെ നല്‍കും.

അതിനൊരു കാരണമുണ്ട്. ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യമാണ് മൗറീഷ്യസ്. അതുകൊണ്ട് അമിതവണ്ണം സമ്പന്നതയുടെ അടയാളമായിട്ടാണ് അവിടുളളവര്‍ കാണുന്നത്.  പുരുഷന്മാര്‍ അമിതവണ്ണമുളള പെണ്‍കുട്ടികളെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതും. അതിനാല്‍ തങ്ങളുടെ പെണ്‍മക്കള്‍ വണ്ണം വച്ചില്ലെങ്കില്‍ അവരെ വിവാഹം ചെയ്യാന്‍ ആരും വരില്ലെന്നാണ് അവിടുത്തെ അമ്മമാരുടെ ആശങ്ക.

അഞ്ചും ആറും വയസുമുതല്‍ പെണ്‍കുട്ടികള്‍ക്ക് വലിയ അളവില്‍ ഭക്ഷണം നല്‍കിത്തുടങ്ങും. മണിക്കൂറുകള്‍ ഇടവിട്ടാണ് നാലായിരം മുതല്‍ അയ്യായിരം കലോറി വരെയുളള ഭക്ഷണം കുഞ്ഞുങ്ങള്‍ക്കുനല്‍കുന്നത്. ഒരു ദരിദ്ര രാജ്യമായതിനാല്‍ എല്ലാ മാതാപിതാക്കള്‍ക്കും പാലും മുട്ടയും ഇറച്ചിയുമൊന്നും വാങ്ങാന്‍ സാമ്പത്തികശേഷിയുണ്ടാവില്ല. അതുകൊണ്ട് മൃഗങ്ങളെ വണ്ണം വയ്പ്പിക്കാന്‍ നല്‍കുന്ന രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ കലക്കിയാണ് അവര്‍ മക്കള്‍ക്ക് കൊടുക്കുന്നത്.

അമിതമായ ഈ ഭക്ഷണം കഴിക്കല്‍ ഹൃദ്രോഗം, പ്രമേഹം, വൃക്ക തകരാറുകള്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാവും. ഈ സമ്പ്രാദായം 2000-ത്തിന്റെ തുടക്കത്തില്‍ നിരോധിച്ചുവെങ്കിലും രാജ്യത്തെ അരക്ഷിതാവസ്ഥയും ജനരോഷവും വീണ്ടും ആ ആചാരത്തെ തിരികെക്കൊണ്ടുവന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Lifestyle

ഗര്‍ഭധാരണം സ്ത്രീകളെ പെട്ടെന്ന് വാര്‍ധക്യത്തിലെത്തിക്കുമെന്ന് പഠനം

More
More
Web Desk 1 month ago
Lifestyle

ലോക ഒബീസിറ്റി ദിനം; മാറുന്ന ജീവിതശൈലിയും പൊണ്ണത്തടിയും

More
More
Web Desk 3 months ago
Lifestyle

2024-ല്‍ ഫാഷന്‍ ലോകം അടക്കിവാഴുക 'പീച്ച് ഫസ്' നിറം

More
More
Web Desk 7 months ago
Lifestyle

മാതാപിതാക്കളുടെ ദീർഘകാല സ്വപ്നമാണ് യാഥാർഥ്യമാക്കിയത്; ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറഞ്ഞ് പ്രഗ്നാനന്ദ

More
More
Web Desk 9 months ago
Lifestyle

അധ്യാപന ജീവിതം അവസാനിപ്പിച്ച് മുഴുവന്‍ സമയ മത്സ്യകന്യകയാകാനൊരുങ്ങി ഇംഗ്ലീഷ് ടീച്ചര്‍

More
More
Web Desk 1 year ago
Lifestyle

'കുഞ്ഞ് ജനിച്ചാല്‍ അമ്മ അച്ഛനാകും അച്ഛന്‍ അമ്മയും '; മാതാപിതാക്കളാകാനൊരുങ്ങി ട്രാന്‍സ് ദമ്പതികള്‍

More
More